ഉത്തേജക മരുന്ന് ഉപയോഗിച്ചു; പാക് ലെഗ്ഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് സസ്പെന്‍ഷന്‍

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ലെഗ്ഗ് സ്പിന്നര്‍ യാസിര്‍ ഷാ യെ ഐ.സി.സി  താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു.2015 നവംബര്‍ 13 ല്‍...

ഉത്തേജക മരുന്ന് ഉപയോഗിച്ചു; പാക് ലെഗ്ഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് സസ്പെന്‍ഷന്‍

Yasir-Shah

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ലെഗ്ഗ് സ്പിന്നര്‍ യാസിര്‍ ഷാ യെ ഐ.സി.സി  താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു.

2015 നവംബര്‍ 13 ല്‍ ഇംഗ്ലണ്ടിനെതിരെ യു.എ.ഇയില്‍ വെച്ച് നടന്ന ഏകദിന മത്സരത്തിനിടെ നല്‍കിയ രക്ത സാംപിളിലാണ് ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയത്. ഡബ്ല്യു.എ.ഡി.പി.എ. നിരോധിച്ച ക്ലോര്‍ട്ടലിഡോണ്ിന്റെ അംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

7 ദിവസത്തിനകം 'ബി' സാമ്പിള്‍ സമര്‍പ്പിച്ച് താരത്തിന് സസ്‌പെന്‍ഷന്‍ഷന്‍ പിന്‍വലിക്കാന്‍ ശ്രമിക്കാവുന്നവതാണ്. ഇതിനു ശേഷമായിരിക്കും യാസിര്‍ ഷായ്‌ക്കെതിരെയുള്ള നിയമ നടപടികളില്‍ തീരുമാനമാവുക.

29 വയസ്സുള്ള യാസിര്‍ ഷാ 15 അന്താരാഷ്ട്ര  ഏകദിന മത്സരങ്ങളിലായി 18 വിക്കറ്റുകളും 12 ടെസ്റ്റ് മത്സരങ്ങളിലായി 76 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Read More >>