നൗഷാദിനെതിരെ വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം : പ്രതിഷേധം തുടരുന്നു

കോഴിക്കോട് : കോഴിക്കോട് അഴുക്കുചാല്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...

നൗഷാദിനെതിരെ വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം : പ്രതിഷേധം തുടരുന്നു

vellappally natesan
കോഴിക്കോട് : കോഴിക്കോട് അഴുക്കുചാല്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് നൗഷാദിന്റെ ഉമ്മ പ്രതികരിച്ചു. മകനെക്കുറിച്ച് നടത്തിയ പ്രസ്താവന ക്രൂരമായിപ്പോയി എന്നും അവര്‍ പ്രതികരിച്ചു.

നൗഷാദിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളിക്ക് തോന്നുന്നെങ്കില്‍ അത് നല്ലതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി വര്‍ഗീയ പരമാര്‍ശം നടത്തുന്നത് ഇതാദ്യമായല്ല. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന നാക്കുമായി വെള്ളാപ്പള്ളി നിലകൊള്ളുകയാണ്. കേസും ഖേദപ്രകടനവും രണ്ടും രണ്ടാണ്. തന്റെ അധഃപതനത്തെ വെള്ളാപ്പള്ളിക്കു തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്നും പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.


വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശവുമായി ചലച്ചിത്ര സംവിധായകരായ ജോയ് മാത്യുവും മധുപാലും രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയെപ്പോലെ സംസ്‌കാര ശൂന്യനായ ഒരു വ്യക്തിയുടെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജോയ് മാത്യു പറഞ്ഞു.  ജാതി ചോദിക്കരുതെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വര്‍ഗ്ഗീയത പടര്‍ത്തുന്ന വെള്ളാപ്പള്ളിക്ക് കേരളം മാപ്പുകൊടുക്കില്ലെന്ന് നടനും സംവിധായകനുമായ മധുപാലും പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവും ഇതേരീതിയില തന്നെ പ്രതികരിച്ചിരുന്നു.

എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വെള്ളാപ്പള്ളിയെ ന്യായീകരിച്ചു. വെള്ളാപ്പള്ളി നൗഷാദിനെ അപമാനിച്ചിട്ടില്ല. അദ്ദേഹം സംസാരിച്ചതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച പലര്‍ക്കും സഹായം ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി മതവിവേചനം കാണിച്ചാല്‍ ഇനിയും പ്രതികരിക്കും. എന്തുകൊണ്ട് ചീഫ് സെക്രട്ടറി ജിജി തോംസണമെതിരെ കേസെടുക്കുന്നില്ല. പ്രകേപനപരമായ പ്രസ്താവന നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നും മുരളീധരന്‍. നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More >>