ഉമ്മന്‍ ചാണ്ടിക്ക് പാളയത്തില്‍ തന്നെ പട

ഇന്നലെ  ലീഡര്‍ ശ്രീ .കെ .കരുണാകരന്‍റെ അഞ്ചാം ചരമവാര്‍ഷികദിനം കെ.പി.സി.സി യുടെ നേതൃത്വത്തില്‍ വിപുലമായി കേരളം ഒട്ടാകെ ആചരിച്ചിരുന്നു . ലീഡറിനെ മുഖ്യമന്...

ഉമ്മന്‍ ചാണ്ടിക്ക് പാളയത്തില്‍ തന്നെ പട

karu

ഇന്നലെ  ലീഡര്‍ ശ്രീ .കെ .കരുണാകരന്‍റെ അഞ്ചാം ചരമവാര്‍ഷികദിനം കെ.പി.സി.സി യുടെ നേതൃത്വത്തില്‍ വിപുലമായി കേരളം ഒട്ടാകെ ആചരിച്ചിരുന്നു . ലീഡറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കൂട്ട് നില്‍ക്കേണ്ടി വന്നതില്‍ ഖേദം രേഖപ്പെടുത്തി  ചെറിയാന്‍ ഫിലിപ്പ്, ഫേസ്ബുക്ക്‌  പോസ്റ്റ്‌ ഇട്ടപ്പോള്‍ , വികസനം എന്നത് വെറും ഒരു പ്രചരണആയുധം അല്ല , മറിച്ചു അത് ജനങ്ങള്‍ക്ക്‌ അനുഭവിച്ചറിയാന്‍ കഴിയുന്നത്‌ ആകണം എന്ന് ചിന്തിച്ച ലീഡറിനെ ആണ് ആഭ്യന്തര മന്ത്രി ശ്രീ.രമേശ്‌ ചെന്നിത്തല ഓര്‍മ്മിച്ചത്. കാര്യങ്ങള്‍ എന്ത് തന്നെ ആയാലും അത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്അനുകൂലം അല്ല എന്ന് തന്നെ വേണം വിലയിരുത്തപ്പെടാന്‍. ഉമ്മന്‍ ചാണ്ടിയുടെ ഭരണ ശൈലിയെ വിമര്‍ശിച്ചു അടുത്തിടെയാണ്  രമേശ്‌ ചെന്നിത്തല എ.ഐ .സി.സി. ക്ക് മെയില്‍ അയച്ചത്, ഇത് വിവാദം ആയതിനെ തുടര്‍ന്ന്, താന്‍ ഇങ്ങനെ ഒരു കത്ത് താന്‍  അയച്ചിട്ടില്ല എന്ന് രമേശ്‌ ചെന്നിത്തല പ്രസ്താവിക്കുകയുണ്ടായി . എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറ, തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കൂടിയും ശ്രീ .ചെന്നിത്തല നല്‍കുന്നതും സമാനമായ സന്ദേശം തന്നെയാണ് - ഒരു നേതൃ മാറ്റം അനിവാര്യമാണ് .


"ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്"- ഇതാണ് രമേശ്‌ ചെന്നിത്തല  ഫേസ്ബുക്കില്‍  കുറിച്ചത് .

സ്വന്തം പാളയത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന പടയെ ഉമ്മന്‍ ചാണ്ടി എങ്ങനെ നേരിടും എന്ന് ഉറ്റു നോക്കുകയാണ് കേരള രാഷ്ട്രീയം .

Story by
Read More >>