സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ വിലയിരുത്തും : ഉമ്മന്‍ ചാണ്ടി

രമേശ് ചെന്നിത്തലയുടെ കത്തിൽ സർക്കാരിന്റെ ഇമേജ് മോശമായെന്ന വിവരമാണല്ലോ ഉള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ ചുട്ടമറുപടി....

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ വിലയിരുത്തും : ഉമ്മന്‍ ചാണ്ടി

chandy_818732f

രമേശ് ചെന്നിത്തലയുടെ കത്തിൽ സർക്കാരിന്റെ ഇമേജ് മോശമായെന്ന വിവരമാണല്ലോ ഉള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ ചുട്ടമറുപടി. ഈ വിവാദത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ വിമർശനമായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മറുപടി.

യു.ഡിഎഫ് സർക്കാരിന്റെ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ടോ എന്നു വിലയിരുത്തേണ്ടത് വ്യക്തികളല്ല ജനങ്ങളാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

' ആരെങ്കിലും സർക്കാരിനെ സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ല. ഏതാനും പേരല്ല സർക്കാരിനെ വിലയിരുത്തേണ്ടത്. ജനങ്ങൾ തീരുമാനിക്കും. അതാണ് ശരി. കോൺഗ്രസ് ഹൈക്കമാൻഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. കത്തുണ്ടെന്ന് ചാനലുകൾ പറയുന്നു. അന്തരീക്ഷത്തിലുള്ള കാര്യത്തിന് ഞാനെങ്ങനെ മറുപടി പറയും. ഏതെങ്കിലും ചാനലിൽ വരുന്ന ബ്രേക്കിംഗ് ന്യൂസിന് പുറകേ പോകുന്ന ആളല്ല. പോയവരെല്ലാം കുടുങ്ങി. ചാനലിൽ വാർത്ത വരുന്നതുകൊണ്ട് അന്വേഷണം നടത്താൻ പറ്റുമോ?

കേരള സന്ദർശനത്തിനെത്തുന്ന സോണിയ ഗാന്ധി ബുധനാഴ്ച യുഡിഎഫ് നേതാക്കളുമായി കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.