ഓണ്‍ലൈന്‍ ടാക്സി പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ യുബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത കാര്‍ ഡ്രൈവര്‍മാരുടെ സംസ്‌ഥാന വ്യാപക അനിശ്‌ചിതകാല...

ഓണ്‍ലൈന്‍ ടാക്സി പണിമുടക്ക് ആരംഭിച്ചു

uber-tax-image

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ യുബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത കാര്‍ ഡ്രൈവര്‍മാരുടെ സംസ്‌ഥാന വ്യാപക അനിശ്‌ചിതകാല പണിമുടക്ക്‌ ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ്രൈഡവേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തില്‍  ആരംഭിച്ചു. അനുവദിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നതില്‍ പ്രതിഷേധിച്ചും സേവന- വേതന വ്യവസ്‌ഥകള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു പണിമുടക്ക്‌.

തുടക്കത്തില്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കിയ യൂബര്‍, ഒലെ കമ്പനികള്‍ കഴിഞ്ഞ രണ്ടുമാസമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണെന്ന്‌ ടാക്‌സി ഡ്രൈവേഴ്‌സ്‌ യൂണിയന്‍ ആരോപിച്ചു.

കമ്പനികള്‍ക്ക്‌ തൊഴിലാളികള്‍ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും ഒലെ (ola) മാത്രമാണു ചര്‍ച്ചക്കു തയാറായത്‌.

ഓരോ ആഴ്‌ചയിലും കമ്പനികള്‍ നിശ്‌ചയിക്കുന്ന വേതനത്തിനാണ്‌ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നത്‌. ഇത്‌ ഒരു വര്‍ഷമോ, ആറുമാസമോ, കുറഞ്ഞത്‌ മൂന്നുമാസമോ ആയി നിജപ്പെടുത്തണമെന്നാണ്‌ ഇവരുടെ പ്രധാന ആവശ്യം. സ്ഥിരമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വേതനം 25 ശതമാനം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് അവരുടെ മറ്റു ആവശ്യങ്ങള്‍.

Read More >>