രക്തദാനം പ്രോത്സാഹിപ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ വ്യത്യസ്തമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

ഭുവനേശ്വര്‍ : രക്തദാനം പ്രോത്സാഹിപ്പിക്കുനതിന്‍റെ ഭാഗമായി ഒഡീഷ സര്‍ക്കാര്‍ വ്യത്യസ്തമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു . രക്തദാനം...

രക്തദാനം പ്രോത്സാഹിപ്പിക്കാന്‍   ഒഡീഷ സര്‍ക്കാര്‍  വ്യത്യസ്തമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു10421972_10203735339662451_7932555836467713943_n

ഭുവനേശ്വര്‍ : രക്തദാനം പ്രോത്സാഹിപ്പിക്കുനതിന്‍റെ ഭാഗമായി ഒഡീഷ സര്‍ക്കാര്‍ വ്യത്യസ്തമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു . രക്തദാനം ചെയ്യുന്ന  പൌരന്മാര്‍ക്ക്, ബസ്‌ യാത്ര സൌജന്യമാക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് .ഇതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ .നിതിന്‍ പട്നായിക്കിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

രക്തo,ദാനം ചെയ്യുവാന്‍ സന്നദ്ദരായിട്ടുള്ളവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കി, ഇവരെ ഇതിന്നായി രജിസ്റ്റര്‍ ചെയ്യിക്കുന്നതാണ് പ്രാരംഭ നടപടി. താരതമേന്യ ലഭിക്കുവാന്‍ പ്രയാസമുള്ള ഗ്രൂപ്പുകള്‍ക്കാകും മുന്‍ഗണന. തുടര്‍ന്ന്, ഇവരുടെ സേവനങ്ങള്‍ വിലയിരുത്തി , പ്രോത്സാഹനം നല്‍കാന്‍ ആണ് തീരുമാനിചിട്ടുള്ളത് എന്ന് നിതിന്‍ പട്നായിക് അറിയിച്ചു.ആരോഗ്യവകുപ്പിന് ആയിരിക്കും ഇതിന്‍റെ മേല്‍നോട്ടം ചുമതല. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിവിധങ്ങളായ ആനൂകൂല്യം ദാതാക്കള്‍ക്ക് ലഭിക്കും . പ്രാരംഭമായി ദാതാക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ബസ്‌ യാത്രയ്ക്ക് സൌജന്യപാസ്സുകള്‍ നല്‍കും.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒട്ടാകെ ഏകദേശം 1206 ക്യാമ്പുകള്‍ നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് 3.65 യുണിറ്റ് രക്തം ശേഖരിക്കുവാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ഒഡിഷ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പദ്ധതിയെ പ്രോത്സാഹിപ്പിക്കുവാന്‍ തയ്യാറായത് .