കേരളത്തെക്കുറിച്ച് വിവാദ ലേഖനം: ആര്‍എസ്എസ് മുഖപത്രത്തിന് നോട്ടീസ്

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിന് ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന് പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ്...

കേരളത്തെക്കുറിച്ച് വിവാദ ലേഖനം: ആര്‍എസ്എസ് മുഖപത്രത്തിന് നോട്ടീസ്

organiser

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിന് ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന് പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിക്കുന്ന തരത്തില്‍ ലേഖനമാണ്  ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചത്.

കേരള ഹൗസിലെ ബീഫ് വിവാദം നടന്നതിന് തൊട്ടുപിന്നാലെയാണ് മുംബയിൽ താമസിക്കുന്ന മലയാളി അഭിഭാഷകനായ എം.സുരേന്ദ്രനാഥൻ ഓർഗനൈസറിൽ കേരള ഗോഡ്സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി എന്ന തലക്കെട്ടിൽ ലേഖനം എഴുതിയത്.


അഡ്വ. വിഷ്ണു ശങ്കർ മുഖേനയാണ് പരിഷത്ത് പ്രവർത്തകനായ പി. നിധീഷ് പരാതി നൽകിയത്. നടപടിയെടുക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

ദളിത് ഭവനങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തി ബീഫ് കഴിച്ച ഇ.എം.എസ് ആണ് കേരളത്തില്‍ ബീഫ് ശീലമാക്കിയത്. 50ലേറെ വര്‍ഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നും ഇസ്‌ലാമിക മൗലികവാദത്തിന്റെ ഫലഭൂയിഷ്ട നിലമായി കേരളം മാറിയെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു. സൗദി അറേബ്യയും പാകിസ്ഥാനും സാമ്പത്തികമായും ആശയപരമായും പിന്തുണക്കുന്ന ഇസ്‌ലാമിക മൗലികവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായാണ് ഇപ്പോള്‍ കേരളം കണക്കാക്കപ്പെടുന്നതെന്നും കേരള ഹൗസില്‍ സ്ഥിരമായി ബീഫ് വിളമ്പുന്നുണ്ടെന്നും മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു. മലപ്പുറം ജില്ല കേരളത്തിലെ സൌദി അറേബ്യയാണ്. സൌദിയിലെ ധനികരായ അറബികളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് മുസ്ലികള്‍ അവിടെ സ്വതന്ത്രമായി മതപ്രചാരണം അടക്കമുള്ള കാര്യങ്ങള്‍ നടത്തുന്നു. ജില്ലയിലെ ഒരോ മുക്കുമൂലയിലും പശുക്കളെ അറുക്കുന്ന അറവുശാലകള്‍ കാണാം. മുസ്ലികള്‍ സ്ഥലം വില്‍ക്കുന്നത് മറ്റൊരു മുസ്ലിമിന് തന്നെ ആവണമെന്നും അമുസ്ലികള്‍ മുസ്ലികള്‍ക്ക് മാത്രമേ സ്ഥലം വില്‍ക്കാവു എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍ മലപ്പുറത്ത് നിലവിലുണ്ട്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അധികാരത്തിലെത്തിക്കാനായി ഇഎംഎസ് മുസ്ലിം ലീഗുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നും ഇതിന് പ്രത്യുപകാരമായാണ് മുസ്ലിങ്ങള്‍ക്ക് മാത്രമായി മലപ്പുറം ജില്ല രൂപീകരിച്ച് കൊടുത്തതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്

കേരളത്തില്‍ ഇന്നുവരെ ഒന്നോ രണ്ടോ തവണയല്ലാതെ ഒരു സര്‍ക്കാറും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്നതടക്കമുള്ള ഒട്ടേറെ അസത്യമായ ആരോപണങ്ങളും ലേഖനത്തിലുണ്ടായിരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ലിവിങ് ടുഗെതര്‍ എന്ന പേരില്‍ ഒരുമിച്ച് താമസിക്കുന്നതും ഏറ്റവും കൂടുതല്‍ മാനസിക രോഗികളുള്ളതും കേരളത്തിലാണെന്നും ലേഖനം അധിക്ഷേപിക്കുന്നു. ഇന്ദിര ജെയ്സിങാണ് കേരളത്തിലെ പെണ്‍കുട്ടികളുടെ റോള്‍ മോഡലെന്നും ഭൂരിപക്ഷ സമുദായത്തിന്റെ വിവാദങ്ങള്‍ പരിഗണിക്കാതെ താലി കത്തിക്കലും ബീഫ് ഫെസ്റ്റുമടക്കമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കേരളത്തില്‍ പതിവാണെന്നുമുള്ള ആരോപണങ്ങളും ലേഖനത്തിലുണ്ടായിരുന്നു.

Read More >>