സിനിമാ ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിക്ക് പരിക്ക്

സിനിമാ ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിക്ക് പരിക്ക്.എഴില്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലെ സ്റ്റണ്ട് സീന്‍...

സിനിമാ ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിക്ക് പരിക്ക്

nikki-mallu-ooo

സിനിമാ ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിക്ക് പരിക്ക്.എഴില്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലെ സ്റ്റണ്ട് സീന്‍ അഭിനയിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേ സ്ലാബ് കൈകൊണ്ടടിച്ച് പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടലുണ്ട്.

ചെറുവിരലിനോട് ചേര്‍ന്ന് പൊട്ടലുള്ളതിനാല്‍ ഡോക്ടര്‍മാര്‍ മൂന്നാഴ്ച്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.


ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് വേണ്ടെന്നാണ് നിക്കിയുടെ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍.