ആലപ്പുഴ തീരത്ത് പിടിച്ച ഇറാനിയന്‍ ബോട്ട് : പരിശോധനയ്ക്കായി എന്‍ഐഎ

കൊച്ചി : ആലപ്പുഴ തീരത്തു സംശയകരമായ രീതിയില്‍ കണ്ടെത്തിയ ഇറാന്‍ ബോട്ടില്‍ പരിശോധനയ്ക്കായി എന്‍ഐഎ സംഘം യാത്രതിരിച്ചു. ബോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ട...

ആലപ്പുഴ തീരത്ത് പിടിച്ച ഇറാനിയന്‍ ബോട്ട് : പരിശോധനയ്ക്കായി എന്‍ഐഎ

iranian boat alappuzha
കൊച്ചി : ആലപ്പുഴ തീരത്തു സംശയകരമായ രീതിയില്‍ കണ്ടെത്തിയ ഇറാന്‍ ബോട്ടില്‍ പരിശോധനയ്ക്കായി എന്‍ഐഎ സംഘം യാത്രതിരിച്ചു. ബോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി സംശയം നിലനില്‍ക്കുന്നതിനാലാണ് അന്വേഷണം. പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ ബോട്ടിലെ വലയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ കടലിലേക്ക് എറിഞ്ഞുവെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കടലിലുള്ള വല കണ്ടെത്താന്‍ എന്‍ഐഎ തീരുമാനിച്ചു.


ദേശീയ അന്വേഷണ ഏജന്‍സി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാകും വല കണ്ടെത്താനുള്ള തെരച്ചില്‍ ശക്തമാക്കുക. കടലിന്റെ അടിത്തട്ട് സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉള്ള ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷണ കപ്പലായ സമുദ്ര കൊച്ചിയിലെത്തിയിട്ടുണ്ട്. ഇന്നുമുതല്‍ തെരച്ചില്‍ ശക്തമാക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആലപ്പുഴയ്ക്കടുത്ത് നിന്ന് പന്ത്രണ്ട് ജീവനക്കാരുമായി ബറൂക്കി എന്ന ഇറാനിയന്‍ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹഫോണും ഏതാനും സിം കാര്‍ഡുകളും പാകിസ്താന്‍ കറന്‍സികളും പിടിച്ചെടുത്തിരുന്നു. ഈ ഉപഗ്രഹ ഫോണ്‍ ഉപയോഗിച്ച് ഇവര്‍ ഇറാന്‍, പാകിസ്താന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പിടിയിലായവരെ റോ, ഐ.ബി. എന്നിവയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ ചോദ്യം ചെയ്തതാണ്. മുംബൈ മാതൃകയിലിുള്ള ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്ന സംശയത്തിലാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത്.

Read More >>