മദ്യമില്ലാതെ പുതുവല്‍സരാഘോഷത്തിന് കൊച്ചി ഒരുങ്ങുന്നു

മലയാള ചലച്ചിത്ര താരം രവീന്ദ്രന്റെ നേതൃത്വത്തില്‍ വളരെ വ്യത്യസ്തമായ ഒരു പുതുവത്സരാഘോഷത്തിനു കൊച്ചി ഒരുങ്ങുന്നു. മദ്യമില്ലാതെ പുതുവല്‍സരാഘോഷം. അതാണ്‌ 20...

മദ്യമില്ലാതെ പുതുവല്‍സരാഘോഷത്തിന് കൊച്ചി ഒരുങ്ങുന്നു

2014123114200159441439895214

മലയാള ചലച്ചിത്ര താരം രവീന്ദ്രന്റെ നേതൃത്വത്തില്‍ വളരെ വ്യത്യസ്തമായ ഒരു പുതുവത്സരാഘോഷത്തിനു കൊച്ചി ഒരുങ്ങുന്നു. മദ്യമില്ലാതെ പുതുവല്‍സരാഘോഷം. അതാണ്‌ 2016ന്‍റെ ആദ്യ രാവ് കാണാന്‍ ഒരുങ്ങുന്നത്.

എക്‌സൈസിന്റെ 'സുബോധ' പദ്ധതിയുമായി കൈകോര്‍ത്ത് രവീന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന ഈ ആഘോഷം മദ്യമില്ലതെയും ആഘോഷങ്ങള്‍ പൊടിപൂരമാക്കാം എന്ന സന്ദേശം നല്‍കാന്‍ വേണ്ടിയാണ് സംഘടിപ്പിക്കുന്നത്.

പുതുവല്‍സരാഘോഷത്തിനെത്തുന്നവര്‍ക്ക് പഴച്ചാറുകള്‍ കൊണ്ടുള്ള പാനീയമാണ് നല്കുന്നത്. മദ്യപാനികളുടെ ശല്യമില്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് ധൈര്യമായി ഈ ആഘോഷത്തില്‍ പങ്കെടുക്കാം.

പ്രശസ്തരായ അഞ്ച് ഡി ജെകളും ചലച്ചിത്ര രംഗത്തുള്ളവരും ആഘോഷത്തിനെത്തും.

Read More >>