സ്കൂള്‍ കായിക മേള ജനുവരി 25 മുതല്‍ 30വരെ കോഴിക്കോട്

ദേശീയ സ്കൂൾ കായികമേള കോഴിക്കോട് തന്നെ നടത്താൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രഖ്യാപനമുണ്ടാകും. ജനുവരി 25മുതൽ 30...

സ്കൂള്‍ കായിക മേള ജനുവരി 25 മുതല്‍ 30വരെ കോഴിക്കോട്

27ctjab01Collec_29_2293145f

ദേശീയ സ്കൂൾ കായികമേള കോഴിക്കോട് തന്നെ നടത്താൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രഖ്യാപനമുണ്ടാകും. ജനുവരി 25മുതൽ 30 വരെ മേള നടത്താനാണ് തീരുമാനം. വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കേരളത്തിൽ തന്നെ മേള നടത്താൻ തീരുമാനമായത്.

മേള നടത്താൻ ആദ്യം തിരഞ്ഞെടുത്തത് മഹാരാഷ്ട്രയെ ആയിരുന്നെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വേദി തീരുമാനിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.  തുടർന്ന് ഗോവയിൽ നടത്താമെന്ന് തീരുമാനിച്ചെങ്കിലും അവർ വിസമ്മതിച്ചതോടെ കേരളത്തോട് അഭിപ്രായം ചോദിക്കുകയായിരുന്നു.


ദേശീയ സ്‌കൂള്‍ കായികമേള ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍  എസ്.എസ്.എല്‍.സി പരീക്ഷ,  തെരഞ്ഞെടുപ്പ് എന്നീ കാര്യങ്ങള്‍ ഉയര്‍ത്തി  കേരളം എതിര്‍പ്പ്   കേന്ദ്രത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് മേള ജനുവരിയില്‍ നടത്താന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഒടുവില്‍ കേന്ദ്രസര്‍ക്കാരും സമ്മതിച്ചതോടെ ആഴ്ചകളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമാകുകയായിരുന്നു.

പി.ടി ഉഷ,​ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അ‌ഞ്ജു ബോബി ജോർജ് എന്നിവരുടെ പരിശ്രമത്തെ തുടർന്നാണ് കേരളം സമ്മതമറിയിച്ചത്.

Read More >>