ദേശീയ സ്‌കൂള്‍ കായികമേള ജനുവരി 29 മുതല്‍ കോഴിക്കോട്

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള  ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ കോഴിക്കോട്ട് നടത്താന്‍ മന്ത്രിസഭ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജ്...

ദേശീയ സ്‌കൂള്‍ കായികമേള ജനുവരി 29 മുതല്‍ കോഴിക്കോട്

Medical-College,-Kozhikode650

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള  ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ കോഴിക്കോട്ട് നടത്താന്‍ മന്ത്രിസഭ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലായിരിക്കും മേള നടത്തുക.

ഡിസംബറില്‍ മഹാരാഷ്ട്രയില്‍ മീറ്റ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാറിൻെറ തീരുമാനത്തിനെതിരെ കായികതാരങ്ങളടക്കം രംഗത്തെത്തിതോടെ ആതിഥേയത്വത്തില്‍നിന്ന് അവര്‍ പിന്മാറുകയായിരുന്നു. അങ്ങനെയാണ് കേരളത്തെ പരിഗണിച്ചത്.


പക്ഷെ യുവജനോത്സവം, എസ്.എസ്.എല്‍.സി പരീക്ഷ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്‍നിര്‍ത്തി കേരളത്തിന് അസൗകര്യമുള്ളതിനാല്‍ വേദിയാകേണ്ടെന്നാണ് ആദ്യം മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പിന്നീട് നിരവധി പ്രമുഖരുടെ ശക്തമായ ഇടപ്പെടലുകള്‍ കാരണം മേള കേരളത്തിലേക്ക് തന്നെ മടങ്ങി എത്തുകയായിരുന്നു.

കായികതാരങ്ങളും ഓഫീഷ്യല്‍സും വോളന്റിയര്‍മാരും അടക്കം 5000ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിന് നാലുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

Read More >>