മോട്ടോ ജി ടര്‍ബോ എഡിഷന്‍ ഈ ആഴ്ച്ച ഇന്ത്യന്‍ വിപണിയിലേക്ക്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ  മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി ടര്‍ബോ...

മോട്ടോ ജി ടര്‍ബോ എഡിഷന്‍ ഈ ആഴ്ച്ച ഇന്ത്യന്‍ വിപണിയിലേക്ക്.

moto-g-turbo

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ  മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി ടര്‍ബോ എഡിഷന്‍ അടുത്ത ആഴ്ച്ച ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. മോട്ടോറോള ഇന്ത്യയുടെ ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇക്കാര്യം പുറത്ത് വിട്ടത്.

https://twitter.com/MotorolaIndia/status/673846820213301248

ഒട്ടനവധി പ്രത്യേകതകളുമായി പുറത്തിറങ്ങുന്ന മോട്ടോ ജി ടര്‍ബോ എഡിഷന്‍, കഴിഞ്ഞ മാസം മെക്സിക്കന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയിരുന്നു. IP67 സര്‍ട്ടിഫിക്കേഷനുമായി പുറത്തിറങ്ങുന്ന ഈ മോഡല്‍ 30 മിനുട്ട് വരെ വാട്ടര്‍ റെസിസ്റ്റന്‍സ് കഴിവുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


ടെക്നിക്കല്‍ വിവരങ്ങള്‍.

  • 720 x 1280 പിക്സല്‍ റെസല്യൂഷന്‍ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ.

  • 5.0 ഇഞ്ച്‌ കപ്പാസിറ്റീവ് ടെച്ച് സ്ക്രീന്‍.

  • ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപ്പോപ്പ് ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡല്‍, 6.0 മാര്‍ഷ്മെലോ വരെ അപ്പ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.

  •    ക്വാഡ്കോര്‍ 1.7 GHz കോര്‍ടെക്സ് പ്രോസസറുള്ള ഈ മോഡലില്‍ റാം മെമ്മറി 2 ജിബിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

  • ഡ്യുവല്‍ ഫ്ലാഷ് ലൈറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന 13 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും, 5 മെഗാപിക്സല്‍ എച്ച്ഡി മുന്‍ക്യാമറയും മിഴിവേകുന്ന ചിത്രങ്ങള്‍ ഉറപ്പ് നല്‍കുന്നു.

  • 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി നല്‍കുന്ന ഈ മോഡലില്‍ 32ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

  • വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം എന്നിവയുള്ള ഈ മോഡലില്‍ നോണ്‍ റിമൂവബില്‍ 2470 mAh ലിഥിയം ബാറ്ററി മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നു.


ഒട്ടനവധി പ്രത്യേകതകളുമായി അടുത്ത ആഴ്ച്ച ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന മോട്ടോ ജി ടര്‍ബോ എഡിഷനുവേണ്ടി ടെക്ക് ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.