മോഹന്‍ ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം ഫെബ്രുവരിയില്‍

അറബിയും ഒട്ടകവും പി. മാധവന്‍ നായരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ ലാലും പ്രിയദര്‍നും വീണ്ടും ഒന്നിക്കുന്നു. കാക്കകുയിലിന് ശേഷം വലിയ ഹിറ്റുകള്‍ ഒന്നും...

മോഹന്‍ ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം ഫെബ്രുവരിയില്‍

new

അറബിയും ഒട്ടകവും പി. മാധവന്‍ നായരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ ലാലും പ്രിയദര്‍നും വീണ്ടും ഒന്നിക്കുന്നു. കാക്കകുയിലിന് ശേഷം വലിയ ഹിറ്റുകള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയാതെയിരിക്കുന്ന ഈ ജോഡി വലിയ ഒരു തിരിച്ചു വരവിനു ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയില്‍ പ്‌ളാന്‍ ചെയ്തിരിക്കുന്ന ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. തായ്‌ലാന്റില്‍ അവധി ആഘോഷത്തിന് പോയ മോഹന്‍ലാല്‍ മടങ്ങിയെത്തുന്നതോടെ ചിത്രീകരണത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വരും.