മലയാളം വാര്‍ത്ത ചാനലുകളില്‍ നിലവാരമില്ലാത്ത ചെന്നൈ പ്രളയ ചര്‍ച്ച; മോഹന്‍ ലാലിന്‍റെ ബ്ലോഗ്‌

ചെന്നൈയിലെ പ്രളയത്തെ കുറിച്ച് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ബ്ലോഗ്‌ ചര്‍ച്ചയാകുന്നു. മലയാളം ടി വി ചാനലുകളില്‍ ചെന്നൈ പ്രളയത്തെക്കുറിച്ചുള്ള...

മലയാളം വാര്‍ത്ത ചാനലുകളില്‍ നിലവാരമില്ലാത്ത ചെന്നൈ പ്രളയ ചര്‍ച്ച; മോഹന്‍ ലാലിന്‍റെ ബ്ലോഗ്‌

Mohanlal-latest-news-Malayalam-movie-news-658x342

ചെന്നൈയിലെ പ്രളയത്തെ കുറിച്ച് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ബ്ലോഗ്‌ ചര്‍ച്ചയാകുന്നു. മലയാളം ടി വി ചാനലുകളില്‍ ചെന്നൈ പ്രളയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലവാരമില്ലാത്തതായിയെന്നു അദ്ദേഹം പറയുന്നു.

തന്റെ താമസ സ്ഥലത്തിന് ചുറ്റും വെള്ളം നിറഞ്ഞിരുന്നു, ഒരാഴ്ച പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ചെന്നൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പേമാരി മൂലം വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. വീടിന് മുന്നിലെ കടല്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്‍റെ ബ്ലോഗില്‍ പറയുന്നു.


"ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. കറണ്ട് വന്നും പോയുമിരുന്നു. തീവണ്ടികളും വിമാനങ്ങളുമില്ല. തന്നെ സൂപ്പര്‍ താരമെന്ന് വിളിക്കുന്നു, സിനിമയില്‍ അമാനുഷിക കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ എത്രയോ നിസാരനെന്ന് താന്‍ എന്ന് പ്രളയം ബോധ്യപ്പെടുത്തി തന്നു." അദ്ദേഹം തന്റെ ബ്ലോഗില്‍ ഇങ്ങനെ കുറിക്കുന്നു.

[lists style="attention"]

മോഹന്‍ലാലിന്റെ ബ്ലോഗ്‌ ഇവിടെ വായിക്കാം..

[/lists]

പ്രളയം മൂലം ചെന്നൈ നിവാസികള്‍ കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ഇല്ലാതെ ബുദ്ധിമുട്ടി. പണക്കാരനും സമ്പന്നനും സഹായത്തിനായി കേണു. സാമ്പത്തികമായും ജാതിപരമായും പല തട്ടുകളില്‍ നിന്നവര്‍ ഒരുമിച്ച് നിന്ന നല്ല വശം ഇതിനിടെ കാണാനിടയായി. അതുവരെ പരസ്പരം നോക്കാത്ത, തമ്മിലറിയാത്ത അയല്‍വാസികള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു.

കേരളത്തില്‍ നിന്ന് ധാരാളം സാഹായം കിട്ടി. അതില്‍ മലയാളിയെന്ന നിലയില്‍ അഭിമാനിക്കുന്നു. താനും തന്റെ ഫാന്‍സ് അസോസിയേഷനും അത്യാവശ്യം സഹായിച്ചുവെന്നും താരം കൂട്ടിചേര്‍ക്കുന്നു.