ആര്‍ എസ് എസ് അധ്യക്ഷനുമായുള്ള സംവാദത്തില്‍  നിന്നും പ്രമുഖര്‍ പിന്മാറുന്നു

തിരുവനന്തപുരം: നാളെ കൊച്ചിയില്‍ എത്തുന്ന ആര്‍ എസ് എസ് സര്‍സംഘചാലക്ക് മോഹന്‍ ഭാഗവതുമായുള്ള സംവാദത്തിനു  കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നിരീക്ഷരെ...

ആര്‍ എസ് എസ് അധ്യക്ഷനുമായുള്ള സംവാദത്തില്‍  നിന്നും പ്രമുഖര്‍ പിന്മാറുന്നു

mohan

തിരുവനന്തപുരം: നാളെ കൊച്ചിയില്‍ എത്തുന്ന ആര്‍ എസ് എസ് സര്‍സംഘചാലക്ക് മോഹന്‍ ഭാഗവതുമായുള്ള സംവാദത്തിനു  കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നിരീക്ഷരെ ക്ഷണിച്ചിരുന്നു എങ്കിലും പല പ്രമുഖരും ക്ഷണം നിരസിച്ചതായി സൂചന. അഡ്വ. കാളീശ്വരന്‍ രാജ് ആണ് ആദ്യം പിന്മാറിയ പ്രമുഖന്‍. സംവാദത്തില്‍ പങ്കെടുത്താല്‍ അത് ആര്‍ എസ് എസ് ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനു തുല്യമാകും എന്നാണ് കളീശ്വരന്‍ രാജ് പറഞ്ഞത്. അതെ സമയം  പരുപാടിയുടെ തീയതിയില്‍ ആശയക്കുഴപ്പം ഉണ്ടെന്നും അന്നേ ദിവസം റാന്നിയില്‍ മറ്റൊരു പരിപാടിയുണ്ടെന്നും ആണ് ജയശങ്കര്‍ പറഞ്ഞ കാരണം. സി പി ഐയുടെ അഭിഭാഷക സംഘടനയുടെ നേതാവാണ്‌ അഡ്വ.ജയശങ്കര്‍. പിന്മാറിയ മറ്റു പ്രമുഖരും സമാനമായ കാരണങ്ങള്‍ ആണ് പറഞ്ഞത്.

അതെ സമയം സംവാദത്തില്‍ പങ്കെടുക്കുമെന്ന് പ്രമുഖ അഭിഭാഷകന്‍ ആയ ശിവന്‍ മഠത്തില്‍ വ്യക്തമാക്കി. സംവാദം നടത്തുന്നത് ആശയ പ്രചരണം ആകില്ല എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നിരീക്ഷകര്‍, അഭിഭാഷകര്‍,പൊതു പ്രവര്‍ത്തകര്‍,വിവിദ ഹിന്ദു ആശുപത്രി ഉടമകള്‍ പ്രമുഖ ഡോക്റ്റര്‍മാര്‍ തുടങ്ങി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ വിവിധ മേഖലകളിലെ പ്രശസ്തരെ ആണ് മോഹന്‍ ഭാഗവത്  സംവാദത്തിനായ് ക്ഷണിച്ചിരുന്നത്.

Read More >>