കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ആര്‍എസ്എസ് മേധാവി

കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്.കൊച്ചിയില്‍  അഭിഭാഷകരുമാ...

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ആര്‍എസ്എസ് മേധാവി



mohan

കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്.

കൊച്ചിയില്‍  അഭിഭാഷകരുമായും, പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായും, ബിസിനസുകാരുമായും മോഹന്‍ ഭാഗവത് വേറെ വേറെ കൂടിക്കാഴ്ചകള്‍ നടത്തി. ദേശിയ തലത്തില്‍ ആര്‍.എസ്.എസ് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെ സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം അഭിഭാഷകരായ ഡി.ബി. ബിനുവും ശിവന്‍ മഠത്തിലുമാണ്‌ ആര്‍എസ്എസ് നിലപാടുകള്‍ വ്യക്തമാക്കിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന്‌ മോഹന്‍ ഭാഗവത്‌ ചൂണ്ടിക്കാട്ടിയതായി ചര്‍ച്ചകള്‍ക്ക്‌ ശേഷം ഇരുവരും പറഞ്ഞു.

Read More >>