ദേശീയ ഗാനത്തിനിടെ മോഡിയുടെ 'നടത്തം'; വീഡിയോ വൈറലാവുന്നു

റഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ 'അബദ്ധം' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യ ഒരുക്കിയ ഔപചാരിക ഗാർഡ് ഓഫ് ഓണറിന്...

ദേശീയ ഗാനത്തിനിടെ മോഡിയുടെ

s2015122474854

റഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ "അബദ്ധം" സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യ ഒരുക്കിയ ഔപചാരിക ഗാർഡ് ഓഫ് ഓണറിന് ശേഷം റഷ്യന്‍ മിലിട്ടറിബാന്‍ഡ് അംഗങ്ങള്‍ ആലപിച്ച ഇന്ത്യന്‍ ദേശീയഗാനം ശ്രദ്ധിക്കാതെ മോദി നടന്നുനീങ്ങുകയായിരുന്നു.

മോദിയെ സ്വീകരിക്കാനത്തെിയ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അദ്ദേഹത്തെ തടഞ്ഞു. പൂര്‍വസ്ഥാനത്ത് വന്നുനിന്ന പ്രധാനമന്ത്രി പിന്നീട് ദേശീയഗാനം മുഴുവന്‍ ആലപിച്ച് തീര്‍ന്നതിന് ശേഷമാണ് നടന്നുനീങ്ങിയത്.

റഷ്യന്‍ ഉദ്യോഗസ്ഥന്‍റെ ആംഗ്യം തെറ്റായി മനസിലാക്കിയതാണ് അബദ്ധം പിണയാന്‍ കാരണമായത്.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.

Story by