വിന്‍ഡോസ് 10 ഒഎസ്സുമായി മൈക്രോസോഫ്റ്റ് ലൂമിയ 550 വിപണിയില്‍

സ്മാര്‍ട്ട് ഫോണ്‍ മൊബൈല്‍ നിര്‍മ്മാണ വിതരണക്കാരില്‍ വമ്പന്മാരായ മൈക്രോസോഫ്റ്റ് തങ്ങളുടെ ബഡ്ജറ്റ് 4G മൊബൈലില്‍ ഇടത്തരക്കാരനായ ലൂമിന 550 ഇന്ന്...

വിന്‍ഡോസ് 10 ഒഎസ്സുമായി മൈക്രോസോഫ്റ്റ് ലൂമിയ 550 വിപണിയില്‍

lumia-550

സ്മാര്‍ട്ട് ഫോണ്‍ മൊബൈല്‍ നിര്‍മ്മാണ വിതരണക്കാരില്‍ വമ്പന്മാരായ മൈക്രോസോഫ്റ്റ് തങ്ങളുടെ ബഡ്ജറ്റ് 4G മൊബൈലില്‍ ഇടത്തരക്കാരനായ ലൂമിന 550 ഇന്ന് വിപണിയില്‍ എത്തിച്ചു. യൂറോപ്യന്‍ വിപണിയില്‍ ഇന്ന് വില്‍പ്പനക്കെത്തിച്ച ഈ മോഡല്‍ അടുത്ത ആഴ്ചകളില്‍ മറ്റ് രാജ്യാന്തര വിപണികളിലും ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ  ഒഎസ് പതിപ്പായ വിന്‍ഡോസ് 10ഇല്‍ പ്രവര്‍ത്തിക്കുന്ന   ലൂമിയ 550 ഇല്‍ മൈക്രോസോഫ്റ്റിന്റെ തന്നെ ആപ്പുകളായ വേഡ്, എക്‌സല്‍, പവര്‍പോയിന്റ്, വണ്‍ ഡ്രൈവ്, ഔട്ട്‌ലുക്ക് മെയില്‍, കലണ്ടര്‍, സ്‌കൈപ്, കോര്‍ട്ടന എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


4.7 ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ സ്ക്രീന്‍, 1.1GHz ക്വാഡ് കോര്‍ സ്നാപ് ഡ്രാഗന്‍ പ്രോസസ്സര്‍, 1 ജിബി റാം മെമ്മറി എന്നീ പ്രത്യേകതകളുമായി ഇറങ്ങിയ ഈ മോഡലില്‍ 8 ജിബി ഇന്റെര്‍ണല്‍ മെമ്മറിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 200 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഈ മോഡല്‍ സപ്പോര്‍ട്ട് ചെയ്യും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത .

മള്‍ട്ടിമീഡിയ ഫങ്ങ്ഷനുകള്‍ പ്രാധാന്യം നല്‍കുന്ന ഈ മോഡലില്‍ 5 മെഗാപിക്സല്‍ ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയാണ് നല്‍കുന്നത്. 2.8 അപ്പാരച്ചര്‍ സൈസിലുള്ള മുന്‍ ക്യാമറ 2 മേഗാപിക്സലാണെങ്കിലും 480p വരെയുള്ള വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2.4 അപ്പാരച്ചര്‍ സൈസിലുള്ള പിന്‍ക്യാമറ ഹൈഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാക്കുന്നു. കുറഞ്ഞ വെളിച്ചത്തിലും മികവുള്ള പെര്‍ഫോമന്‍സിനായി എല്‍ഇഡി ഫ്ലാഷ് ലൈറ്റും ഈ മോഡലില്‍ കാണാം.

4G എല്‍ടിഇ കണക്റ്റിവിറ്റി സാധ്യമാകുന്ന ലൂമിയ 550ഇല്‍ ഇന്റര്‍നെറ്റ്‌ ഡൌണ്‍ലോഡ് സെക്കന്‍റില്‍ 150എംബി വരെയും അപ്‌ലോഡ്‌ സെക്കന്‍റില്‍ 50 എംബി വരെയുമാണ്. വൈഫൈ, ജിപിഎസ്, എഫ്എം റേഡിയോ എന്നിവ ലഭ്യമായ ഈ മോഡലില്‍ ലിഥിയം 2100mAh ബാറ്ററി മികച്ച പവര്‍ ബാക്കപ്പും നല്‍കുന്നു. കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാകുന്ന മൈക്രോസോഫ്റ്റ് ലൂമിയ 550, വരും ആഴ്ചകളില്‍ ഇന്ത്യന്‍ വിപണികളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Read More >>