മെസ്സിക്ക് എതിരെ ആരാധകന്റെ അസഭ്യവര്‍ഷവും കൈയ്യേറ്റ ശ്രമവും

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക്‌ എതിരെ ആരാധകന്റെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും. ആദ്യം മോശം വാക്കുകളില്‍ മെസിയെ അഭിസംബോധന ചെയ്‌ത...

മെസ്സിക്ക് എതിരെ ആരാധകന്റെ അസഭ്യവര്‍ഷവും കൈയ്യേറ്റ ശ്രമവും

340454-lionel-messiq700

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക്‌ എതിരെ ആരാധകന്റെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും. ആദ്യം മോശം വാക്കുകളില്‍ മെസിയെ അഭിസംബോധന ചെയ്‌ത യുവാവ്‌ പിന്നീട് അദ്ദേഹത്തിന് നേരെ തുപ്പുകയും ചെയ്‌തു. എന്നാല്‍ മെസി ഒഴിഞ്ഞുമാറി.

കഴിഞ്ഞ ദിവസം ക്ലബ് ലോകകപ്പ് ഫൈനലില്‍ ബാഴ്‌സലോണയോട് എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റ റിവര്‍പ്ലേറ്റ് ക്ലബിന്റെ ആരാധകരാണ് ബാഴ്‌സ താരമായ മെസി സഹതാരമായ ജാവിയര്‍ മാഷരീനോയ്‌ക്കും യൊക്കോഹോമ  എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വരുമ്പോൾ പ്രതിഷേധം ഉയര്‍ത്തിയത്.

പ്രതിഷേധത്തെ റിവര്‍പ്ലേറ്റ് അധികൃതര്‍ അപലപിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു.

Read More >>