സീരിയലുകള്‍ക്ക് നിര്‍ബന്ധ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം - ജസ്റ്റിസ് കമാല്‍ പാഷ.

കൊച്ചി: മലയാള ടിവി സീരിയിലുകള്‍ക്ക് സെന്‍സറിംഗ് അനിവാര്യമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി...

സീരിയലുകള്‍ക്ക് നിര്‍ബന്ധ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം - ജസ്റ്റിസ് കമാല്‍ പാഷ.

kamal pashaകൊച്ചി: മലയാള ടിവി സീരിയിലുകള്‍ക്ക് സെന്‍സറിംഗ് അനിവാര്യമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി അവതരിപ്പിക്കപ്പെടുന്ന സീരിയലുകള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള പുതുതലമുറക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും, അതവരെ വഴി തെറ്റിക്കുമെന്നും ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടു.

എറണാകുളം പ്രസ്ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. തുറന്ന കോടതിയില്‍ നടക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്നും, സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ എന്ത് നടക്കുന്നു എന്ന് മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാല്‍ കോടതി നടപടികളുടെ അന്തസത്ത മനസിലാക്കി മാത്രമേ ഇത്തരം റിപ്പോര്‍ട്ടിംഗ് നടത്താവൂ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.