ന്യൂഇയര്‍ ആഘോഷമാക്കാന്‍ മലയാളിക്ക് കൈനിറയെ ചിത്രങ്ങള്‍

ക്രിസ്മസ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ ഇന്നലെ മുതല്‍ എത്തി തുടങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയും മഞ്ജു വാരിയര്‍ പ്രധാന കഥാപാത്രത്തെ...

ന്യൂഇയര്‍ ആഘോഷമാക്കാന്‍ മലയാളിക്ക് കൈനിറയെ ചിത്രങ്ങള്‍

Dalquer-Salmaan-Charlie-Movie

ക്രിസ്മസ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ ഇന്നലെ മുതല്‍ എത്തി തുടങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയും മഞ്ജു വാരിയര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോ ആന്‍ഡ്‌ ദി ബോയും ഒക്കെ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങള്‍ നേടി കഴിഞ്ഞു. ഇന്ന് ദിലീപിന്റെ ടു കണ്ട്രീസ്, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്പ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടുകൂടി  തിയറ്ററുകളില്‍ മലയാള സിനിമ പൂര്‍ണമായും സജീവമാകും.


ക്രിസ്മസ് ആഘോഷങ്ങള്‍ കെട്ടടങ്ങും മുന്‍പ് തന്നെ ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ ഒരു പടി മലയാള ചിത്രങ്ങള്‍ കൂടി പുറത്ത് വരുന്നുണ്ട്. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകന്‍,  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു, എകെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ നിയമം, 2015ലെ ഹിറ്റ് ചിത്രങ്ങളുടെ നായകനായ പൃഥ്വിരാജിന്റെ പാവട, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന  ദിലീപിന്റെ കിംഗ്‌ ലയര്‍ എന്നിവയാണ് 2016 ആദ്യം തീയറ്ററുകളില്‍ എത്തുന്നത്.

എകെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ നിയമമാണ് 2016ല്‍ ആദ്യം റിലീസ് ചെയ്യുക. ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസിങ് നീട്ടി വച്ചിരിയ്ക്കുന്നത്. ഒരു ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. 2016 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2015ലെ ഹിറ്റ് ചിത്രങ്ങളുടെ നായകനായ പൃഥ്വിരാജിന്റെ 2016ല്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

പ്രേമം നായിക മഡോണ സെബാസ്റ്റ്യനും ദിലീപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിങ് ലയറിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിയ്ക്കുകയാണ്. 2016ല്‍ മധ്യത്തോടെ റിലീസ് ചെയ്യാനാണ് പദ്ധതി ഇടുന്നത്.