"'ഈ നഗരത്തിന് ഇതെന്ത് പറ്റി" പരസ്യം ഒഴിവാക്കി ജോ ആന്‍ഡ്‌ ദി ബോയ്‌ പ്രദര്‍ശനത്തിന്

സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത നിബന്ധനകളില്‍ ഒന്നാണ് സിനിമ തുടങ്ങും മുന്‍പുള്ള 'ഈ നഗരത്തിന് ഇതെന്ത് പറ്റി... ചിലയിടത്ത് ചാരം..ചിലയിടത്ത് പുക' പരസ്യം....

"

jo-and-the-boy1

സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത നിബന്ധനകളില്‍ ഒന്നാണ് സിനിമ തുടങ്ങും മുന്‍പുള്ള 'ഈ നഗരത്തിന് ഇതെന്ത് പറ്റി... ചിലയിടത്ത് ചാരം..ചിലയിടത്ത് പുക' പരസ്യം. ഭാഷ ഏതുമാകട്ടെ ഈ പരസ്യം സിനിമ തുടങ്ങും മുന്‍പ് കാണിച്ചിരിക്കണം. അതാണ്‌ നിയമം.

എന്നാല്‍ ഇന്ന് പുറത്തിറങ്ങുന്ന മഞ്ജു വാര്യരെയും മാസ്റ്റര്‍ സനൂപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജോ ആന്റ് ദ ബോയി എന്ന ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് ഈ പരസ്യം കാണേണ്ടി വരില്ല. പുകവലിയോ മദ്യപാനമോ അങ്ങനെ യാതൊരു തര ലഹരി ഉപയോഗവുമുള്ള രംഗങ്ങളും ചിത്രത്തില്‍ ഇല്ല എന്ന കാര്യം ചൂണ്ടികാട്ടി  സെന്‍സര്‍ബോര്‍ഡിനോട് പ്രത്യേകം അഭ്യര്‍ത്ഥിച്ച് ഈ പരസ്യം ഒഴിവാക്കാനുള്ള അനുമതി ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ വാങ്ങി എടുക്കുകയായിരുന്നു.


മുന്‍പ് നിവിന്‍ പോളിയെയും നസ്‌റിയ നസീമുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഈ പരസ്യം ഉണ്ടായിരുന്നില്ല.