മോളിവുഡിലെ ക്രിസ്മസ് ചിത്രങ്ങള്‍

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ ലോകം വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. ചലച്ചിത്ര മേളയ്ക്കും സമരങ്ങള്‍ക്കും എല്ലാം ശേഷം വീണ്ടും മലയാള സിനിമയില്‍...

മോളിവുഡിലെ ക്രിസ്മസ് ചിത്രങ്ങള്‍

Malayalam-movies-Christmas-release-2015-658x342

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ ലോകം വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. ചലച്ചിത്ര മേളയ്ക്കും സമരങ്ങള്‍ക്കും എല്ലാം ശേഷം വീണ്ടും മലയാള സിനിമയില്‍ റിലീസുകളുടെ ഉത്സവ കാലം. ഇത്തവണ അഞ്ച് ചിത്രങ്ങളാണ് ക്രിസ്മസ് റിലീസുകളായി തിയറ്ററുകളില്‍ എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ളി ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തും. ഫൈന്‍ഡിങ്ങ് സിനിമയുടെ ബാനറില്‍ ജോജ്ജു, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷെബിന്‍, ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ നായിക പാര്‍വതിയാണ്.


രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത് നിര്‍മ്മിച്ചു ഷാഫി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ടു കണ്‍ട്രീസും ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസ്‌ മലയാള സിനിമയിലേക്ക് മടങ്ങി വരുന്ന ചിത്രത്തില്‍ ഇഷാ തല്‍വാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹൌ ഓള്‍ഡ്‌ ആര്‍ യു,എന്നും എപ്പോഴും, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ വീണ്ടും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോ ആന്‍ഡ്‌ ദി ബോയ്‌ മറ്റൊരു പ്രധാനപ്പെട്ട ക്രിസ്മസ് റിലീസാണ്. രോജിന്‍ തോമസ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ  ചിത്രത്തില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നത് മാസ്റ്റര്‍ സനൂപാണ്.

ഇതിഹാസ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ബിനു.എസ് സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ എന്ന ചിത്രത്തില്‍ നായകന്‍ ഉണ്ണി മുകുന്ദനാണ്. ഉണ്ണിക്ക് ഒപ്പം ടോനിവോ തോമസ്സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എല്‍.ജെ ഫിലംസ് ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തിക്കും.

ജോണ്‍ വര്‍ഗീസ്‌ സംവിധാനം ചെയ്യുന്ന അടി കപ്യാരെ കൂട്ടമണി എന്ന ചിത്രവും ഈ ക്രിസ്മസിന് തീയറ്ററുകളില്‍ എത്തുന്നു. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്‌, നീരജ് മാധവ്, മുകേഷ്, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്.