ചാര്‍ളി ; അധികം പ്രതീക്ഷകള്‍ വേണ്ട, റിലീസിനായുള്ള കാത്തിരിപ്പ് തുടരും

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും ജോഡിയായി  എത്തുന്ന മാര്‍ട്ടിന്‍ പ്രകാട്ട്  ചിത്രം ചാര്‍ളിയുടെ റിലീസ് ഇനിയും നീണ്ടേക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

ചാര്‍ളി ; അധികം പ്രതീക്ഷകള്‍ വേണ്ട, റിലീസിനായുള്ള കാത്തിരിപ്പ് തുടരും

dulquar-salman-in-charlie-new-poster-382

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും ജോഡിയായി  എത്തുന്ന മാര്‍ട്ടിന്‍ പ്രകാട്ട്  ചിത്രം ചാര്‍ളിയുടെ റിലീസ് ഇനിയും നീണ്ടേക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ നാള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും   സംസ്ഥാനത്തെ എ-ക്ലാസ് തിയേറ്ററുകാര്‍ അനിശ്ചിത കാല സമരം നടത്തുന്ന സാഹചര്യത്തിലാണ് റിലീസ് ഡിസംബര്‍ 24ലേക്ക് മാറ്റിയത്.

രഹസ്യമായി ചിത്രീകരിച്ച ഒരു മനോഹര പ്രണയ കാവ്യമായ ചാര്‍ളിയുടെ ടീസറിനും ട്രൈലറിനും വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്.


ചാര്‍ലി ഒരു മനോഹരമായ പ്രണയ ചിത്രമാണ്. അതില്‍ കൂടുതല്‍ ചാര്‍ലിയില്‍ ഒന്നുമില്ല, എന്ന് സംവിധായകന്‍ പറയുന്നത് ചിത്രത്തെ കുറിച്ചുള്ള അമിത പ്രതീക്ഷകള്‍ക്ക് കാരണമുള്ള സമ്മര്‍ദത്തില്‍ നിന്നും ഒരല്‍പം ആശ്വാസം ലഭിക്കാന്‍ തന്നെയാണ്.

നേരത്തെ, ചിത്രത്തില്‍ മമ്മൂട്ടിയും പ്രിഥ്വിരാജും അഥിതി താരങ്ങളായി എത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയരുകയും  പിന്നീട് സംവിധായകന്‍ തന്നെ നേരിട്ടെത്തി ഈ വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ജോമോന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. അപര്‍ണ്ണ ഗോപിനാഥ്, നെടുമുടി വേണു, കല്‍പന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.