മെറ്റല്‍ ബോഡിയുമായി ലൂമിയ 888

മൈക്രോസോഫ്റ്റ്‌ ലൂമിയ ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കുന്നു. ലൂമിയ 888 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍, സാധാരണ പുറത്ത് വരുന്ന പ്ലാസ്റ്റിക്...

മെറ്റല്‍ ബോഡിയുമായി ലൂമിയ 888

new

മൈക്രോസോഫ്റ്റ്‌ ലൂമിയ ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കുന്നു. ലൂമിയ 888 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍, സാധാരണ പുറത്ത് വരുന്ന പ്ലാസ്റ്റിക് ബോഡി മൊബൈല്‍ ഫോണുകളില്‍ നിന്നും വിഭിന്നമായി മെറ്റല്‍ ബോഡിയോട് കൂടിയാണ് വരുന്നത്.

ഒരു വെര്‍ച്വല്‍ 'സീ-ത്രൂ ഹോം ബട്ടണാണ്'(See through home button) ഈ ഫോണിന്‍റെ പ്രധാന സവിശേഷത. അതിന്‍റെ ഒപ്പം ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുമായി കാള്‍സ്-സെയിസ് ഒപ്റ്റിക്ക്സിന്‍റെ പിന്‍ക്യാമറ, സൈഡില്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്യുന്നതിലൂടെ സൗണ്ട് കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കുന്ന വിദ്യ, നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ നിറം മാറുന്ന നിയോണ്‍ ലൈറ്റുകള്‍, ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ എന്നിവയും ഇതിന്‍റെ പ്രത്യേകതകളില്‍ പെടുന്നു.

ഫോണ്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.