ലണ്ടന്‍ സബ്‌വേയില്‍ കത്തിക്കുത്ത് : തീവ്രവാദി ആക്രമണമെന്ന് പൊലീസ്

ലണ്ടന്‍ : ലണ്ടനിലെ സബ്‌വേയില്‍ കത്തികൊണ്ടു കുത്തേറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിനു പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്. സിറിയക്ക് വേണ്ടിയാണ്...

ലണ്ടന്‍ സബ്‌വേയില്‍ കത്തിക്കുത്ത് : തീവ്രവാദി ആക്രമണമെന്ന് പൊലീസ്

london subway attack

ലണ്ടന്‍ : ലണ്ടനിലെ സബ്‌വേയില്‍ കത്തികൊണ്ടു കുത്തേറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിനു പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്. സിറിയക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് ആക്രമണകാരി വിളിച്ചുപറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി ഭീഷണി മുടക്കിയ ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണമെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ലെയ്ടണ്‍സ്‌റ്റോണ്‍ അണ്ടര്‍ ഗ്രൗണ്ട് റെയില്‍വേ സ്‌റ്റേഷന്റെ സബ്‌വേയില്‍ വെച്ച് അക്രമി മൂന്നുപേരെയാണ് ആക്രമിച്ചത്. ഒരാളുടെ കഴുത്തിന് സാരമായ മുറിവേറ്റിട്ടുണ്ട്. നിസാര പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുന്ന ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിച്ചിരുന്നു.

ഇതു തീവ്രവാദി ആക്രമണമായി കണക്കാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് സ്‌കോട്‌ലന്റ് യാഡ് തീവ്രവാദ വിരുദ്ധ യൂണിറ്റ് മേധാവി റിച്ചാര്‍ഡ് വാള്‍ടണ്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദ ഭീഷണി വളര്‍ത്താനുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നീക്കത്തിന്റെ ഭാഗമാണ് സംഭവമെന്നാണ് കരുതുന്നത്.

Read More >>