ചായക്ക് പകരം രാവിലെ ചൂട് നാരങ്ങ വെള്ളം

രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി അല്ലെങ്കില്‍ ചായ. ഇതാണ് നമ്മുടെ ശീലം. പക്ഷെ ഈ ശീലം മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.ഇത്തരം ശീലങ്ങളില്‍...

ചായക്ക് പകരം രാവിലെ ചൂട് നാരങ്ങ വെള്ളം

15-Benefits-of-Drinking-Lemon-Water

രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി അല്ലെങ്കില്‍ ചായ. ഇതാണ് നമ്മുടെ ശീലം. പക്ഷെ ഈ ശീലം മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ഇത്തരം ശീലങ്ങളില്‍ അടിയന്തരമായ മാറ്റങ്ങള്‍ വരുത്തേണ്ട കാലം സമാഗതമായിരിക്കുന്നു എന്നാണു ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ പാനിയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. പകരം  ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്.


അതിരാവിലെ നല്ല തണുത്ത നാരങ്ങ വെള്ളം മധുരം ഒക്കെയിട്ട് കുടിക്കുന്ന കാര്യമല്ല അവര്‍ പറയുന്നത് മറിച്ച്  ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്ത് കുടിക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തിന് നല്ലത് എന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം.

ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്.

ചായയും കാപ്പിയും കഴിക്കുന്നതിലും ഭേദം ഓരോ ദിവസവും ചൂട് നാരങ്ങ വെള്ളം കുടിച്ചു കൊണ്ട് തുടങ്ങുന്നതാണ്...