ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല : കാനം രാജേന്ദ്രന്‍

സിപിഎം പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ജാഥ അദ്ദേഹത്തെ വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി...

ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല : കാനം രാജേന്ദ്രന്‍

18923_1431432655

സിപിഎം പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ജാഥ അദ്ദേഹത്തെ വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കാന്‍ വേണ്ടിയാണ് എന്ന പ്രചാരണം മുറുകുമ്പോള്‍, പാര്‍ട്ടി ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകണമെന്നില്ലെന്ന പ്രസ്താവനയുമായി സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കാന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‌ അയോഗ്യതയുള്ളതായി തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


"പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്‌. തന്നെയാകും പ്രചാരണത്തിന്റെ നേതൃത്വം വഹിക്കുക. പിണറായി വിജയന്‍ ജാഥ നയിക്കുന്നതു സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണ്‌. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. ഇടതുമുന്നണിയാണ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. അതിനെ വ്യക്‌തിപരമായി കാണരുത്" കാനം പറഞ്ഞു.


സിപിഐയിൽ സ്ഥാനാർഥിയാകുന്നതിനു പ്രായമല്ല, പ്രവർത്തനക്ഷമതയാണു മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജാഥ പിണറായി വിജയൻ നയിക്കുന്നതു കൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന ധാരണ ജനങ്ങളിൽ ഉണ്ടാവില്ല. എൽഡിഎഫിന്റെ ജാഥയാണ് ഒരാൾ നയിക്കുന്നതെങ്കിൽ അതു ജനങ്ങൾക്ക് ഒരു സന്ദേശമായേനെ. പാർട്ടി ജാഥ ആര് നയിക്കും തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത് അതതു പാർട്ടികളാണ്. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുമെങ്കിൽ എത്ര മുഖ്യമന്ത്രിമാർ വേണ്ടിവരും? സിപിഎമ്മിന്റെ ജാഥ ആര് നയിക്കുമെന്നു തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ്. അത്രയും സ്വാതന്ത്ര്യമെങ്കിലും അവർക്കു നൽകണം. കേരള രാഷ്ട്രീയം ഒരിക്കലും വ്യക്തികേന്ദ്രീകൃതമല്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read More >>