പിണറായിക്കും സുധീരനും പിന്നാലെ കുമ്മനം രാജശേഖരനും കേരള യാത്ര നടത്തുന്നു

തിരുവനന്തപുരം: പിണറായി വിജയനും  സുധീരനും പിന്നാലെ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും കേരള യാത്ര നടത്തുന്നു. ഇന്നലെ ചേര്‍ന്ന കോര്‍ കമ്...

പിണറായിക്കും  സുധീരനും പിന്നാലെ കുമ്മനം രാജശേഖരനും കേരള യാത്ര നടത്തുന്നു

Kummanam-new



തിരുവനന്തപുരം: പിണറായി വിജയനും  സുധീരനും പിന്നാലെ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും കേരള യാത്ര നടത്തുന്നു. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 20 ന്‌ ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 10 നു സമാപിക്കും. യാത്രയില്‍ ആരൊക്കെ പങ്കെടുക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നു ചേരുന്ന ഭാരവാഹി യോഗത്തിലും സംസ്‌ഥാന കൗണ്‍സിലിലും തീരുമാനിക്കും.

യാത്ര കൂടാതെ പാര്‍ട്ടി പുനഃസംഘടന, നിയമസഭാ തെരഞ്ഞെടുപ്പ്‌, മുന്നണി രൂപീകരണം എന്നിവയെ സംബന്ധിച്ചാണു കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്‌. മുപ്പതു ശതമാനം ഭാരവാഹികളും മാറിയുള്ള പുനഃസംഘടന വേണമെന്ന ആവശ്യം കുമ്മനം തന്നെ ആദ്യം ഉന്നയിക്കുകയായിരുന്നു.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു വരെ പുനഃസംഘടന വേണ്ടെന്ന നിര്‍ദേശം മുന്‍ പ്രസിഡന്റ്‌ വി. മുരളീധരന്‍ മുന്നോട്ടുവെച്ചു. അടിമുടി മാറ്റുന്ന പുനഃസംഘടന പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന മുരളീധരന്റെ അഭിപ്രായത്തോടു ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു.

എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ രാഷ്ര്‌ടീയ പാര്‍ട്ടിയായ ഭാരത്‌ ധര്‍മ്മ ജനസേനയുമായി (ബി.ഡി.ജെ.എസ്‌) രണ്ടാംഘട്ട ചര്‍ച്ച നടത്താനും കോര്‍ കമ്മിറ്റിയില്‍ തീരുമാനമായി.

Read More >>