കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായെക്കും

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായേക്കുമെന്നു സൂചന. ന്യൂഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന...

കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായെക്കും

Kummanam

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായേക്കുമെന്നു സൂചന. ന്യൂഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന ബി.ജെ.പി. സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചതനുസരിച്ച്  കുമ്മനവും പങ്കെടുക്കുന്നുണ്ട്. കുമ്മനം രാജശേഖരനെ കൂടാതെ ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരായ ആര്‍ ബാലശങ്കറിന്റെ പേരും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണനയിലുണ്ട്.

തിങ്കളാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിന്ദു ഐക്യവേദിയുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സ്വീകരിച്ച പ്രധാനമന്ത്രി സംസ്ഥാന പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കുമ്മനത്തെ ക്ഷണിച്ചതായ് വാര്‍ത്തകള്‍ വന്നിരുന്നു.


പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിലുള്ളവരില്‍നിന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആര്‍.എസ്.എസ്. കുമ്മനത്തിന്‍റെ പേര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തിനും സ്വീകാര്യനാണ് എന്നതും കുമ്മനത്തിന് അനുകൂലഘടകമായി. കടുത്തഹിന്ദുതീവ്ര നിലപാടുള്ള വ്യക്തിയാണ് കുമ്മനം.  ആറന്മുള വിമാനത്താവളപ്രക്ഷോഭ സമരത്തിലും നിരവധി ഹൈന്ദവ സമരങ്ങളിലും പങ്കെടുത്ത കുമ്മനം, ഈ സമരപാരമ്പര്യമൊക്കെ പുതിയ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിന് ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഒ.രാജഗോപാല്‍, പി.എസ്.ശ്രീധരന്‍പിള്ള, സി.കെ.പത്മനാഭന്‍, സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍, ജനറല്‍സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, കെ.ആര്‍.ഉമാകാന്തന്‍, കെ.പി.ശ്രീശന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരാണ് കോര്‍ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്

Read More >>