കുമ്മനം നയിക്കുന്ന ബിജെപിയുടെ കേരള യാത്ര ജനുവരി 20 മുതല്‍

സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ  ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപിയും കേ...

കുമ്മനം നയിക്കുന്ന ബിജെപിയുടെ കേരള യാത്ര ജനുവരി 20 മുതല്‍

new

സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ  ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപിയും കേരള യാത്ര നടത്തുന്നു. തങ്ങളുടെ ശക്തിപ്രകടിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ബിജെപി ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.

യാത്ര ജനുവരി 20ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. ഫെബ്രുവരി 9ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്നലെ ചേര്‍ന്ന ബി.ജെ.പി ഭാരവാഹികളുടെ യോഗത്തിലാണ്  കേരള യാത്രയുടെ തീയതി പ്രഖ്യാപിച്ചത്

സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിക്ക് അയിത്തം കാട്ടുന്നത് തുറന്നുകാട്ടിയാകും കുമ്മനം രാജശേഖരന്റെ യാത്ര. കടുത്ത വര്‍ഗീയ നിലപാടുകള്‍ ഒഴിവാക്കി എല്ലാവിഭാഗക്കാരോടും സമവായത്തിലെത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിക്കുമാത്രമായി പോകുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യം.

Read More >>