സച്ചിനേയും ധോണിയേയും മെസ്സിയേയും മറികടന്നു കോഹ്ലി ഒന്നാമന്‍

ഗൂഗിള്‍ ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ സര്‍ച്ച് ചെയ്യപ്പെട്ട കായികതാരം എന്ന നേട്ടം ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം നായകന്‍ വിരാട്ട്...

സച്ചിനേയും ധോണിയേയും മെസ്സിയേയും മറികടന്നു കോഹ്ലി ഒന്നാമന്‍

virat-kohli-pti_m

ഗൂഗിള്‍ ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ സര്‍ച്ച് ചെയ്യപ്പെട്ട കായികതാരം എന്ന നേട്ടം ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം നായകന്‍ വിരാട്ട് കോഹ്ലിക്ക്. ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റനായി ആദ്യ നാല് ടെസ്റ്റുകളില്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷം ദക്ഷിണാഫ്രിക്കയോട് നാട്ടില്‍ നടന്ന പരമ്പര 3-0ത്തിന് കോഹ്ലിയുടെ ടീം വിജയിച്ചിരുന്നു.

ഇന്നലെ ഗൂഗിള്‍ പുറത്തിറക്കിയ പട്ടിക പ്രകാരം ഫുട്ബോള്‍ താരം മെസ്സിയാണ് രണ്ടാം സ്ഥാനത്ത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ഈ നവംബറില്‍ നടന്ന ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് വഴി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അദ്ദേഹമാണ് പട്ടികയിലെ മൂന്നാമന്‍.


2015ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി. അദ്ദേഹമാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഐപിഎല്ലില്‍ നിന്നും ചെന്നൈ ടീമിന്‍റെ പുറത്താക്കലും അദ്ദേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.

റയലിന്റെ ഫോര്‍വേഡ് കളിക്കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയിലെ അഞ്ചാമന്‍.

തന്റെ കരിയറിന്റെ അവസാന ഭാഗം കളിക്കുന്ന ടെന്നീസ് കളിക്കാരന്‍ റോജര്‍ ഫെഡ്റര്‍ ആറാം സ്ഥാനത്തും, ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സാനിയ മിര്‍സ ഏഴാം സ്ഥാനത്തുമുണ്ട്.  ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ്മയും യുവ്രാജ് സിങ്ങുമാണ് യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ടെന്നീസ് താരം നൊവാന്‍ ദ്യോക്കോവിച്ച് അവസാന സ്ഥാനത്തില്‍ എത്തി.Read More >>