കോഴിക്കോട് നാളെ വീണ്ടും ചുംബന സമരം

കോഴിക്കോട്‌: ചുംബന സമരം (കിസ് ഓഫ് ലവ്) ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. സദാചാരവിവാദങ്ങള്‍ക്ക് ഉള്ള മറുപടിയായി കേര...

കോഴിക്കോട് നാളെ വീണ്ടും ചുംബന സമരം

1367697164404837

കോഴിക്കോട്‌: ചുംബന സമരം (കിസ് ഓഫ് ലവ്) ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. സദാചാരവിവാദങ്ങള്‍ക്ക് ഉള്ള മറുപടിയായി കേരളത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ സമരമുറ ഇത്തവണ എത്തുന്നത് , സവര്‍ണ ഫാസിസത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തി കൊണ്ടാണ്.

ആദ്യതവണത്തെ ചുംബനസമരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘമാണ് പുതുവത്സരദിനത്തില്‍ സവര്‍ണഫാസിസത്തിനെതിരേ ചുംബനത്തെരുവ്‌ എന്ന സമരമുറയുമായി രാവിലെ ഒമ്പതുമുതല്‍ പബ്ലിക്‌ ലൈബ്രറി പരിസരത്ത് എത്തുക.


രാവിലെ ഒമ്പതിനു ഞാറ്റുവേല പ്രവര്‍ത്തകര്‍ ചിത്രം വരച്ചും കൊളാഷ്‌ ചെയ്‌തും പ്രതിരോധമതില്‍ തീര്‍ക്കും. തുടര്‍ന്ന്‌ ഫാസിസത്തിനും സവര്‍ണ/പുരുഷമേധാവിത്വത്തിനുമെതിരേ സന്ദേശമുള്‍ക്കൊള്ളുന്ന നാടകവും പാട്ടും നൃത്തവും. പിന്നീടു പങ്കാളിത്തപ്രഖ്യാപനവും കെട്ടുതാലിപൊട്ടിക്കലും. ഇതിനെല്ലാമിടയില്‍ ചുംബനവുമുണ്ടാകുമെന്നാണു ഭാരവാഹികളുടെ വിശദീകരണം.

കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം കെട്ടുതാലി പൊട്ടിക്കല്‍ സമരത്തിനു നേതൃത്വം നല്‍കിയവരാണു ഞാറ്റുവേല പ്രവര്‍ത്തകര്‍. ബ്രാഹ്‌മണ്യത്തിനും ജാതിവ്യവസ്‌ഥയ്‌ക്കുമെതിരേ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങുകളുടെ ഭാഗമായാണു നാളത്തെ പരിപാടിയെന്നു സെക്രട്ടറി സ്വപ്‌നേഷ്‌ ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരിപാടി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതുമുതല്‍ വ്യാപക എതിര്‍പ്പുകളുയരുന്നുണ്ട്‌. പരിപാടിക്കുനേരേ ബോംബെറിയുമെന്നു ഹിന്ദുത്വശക്‌തികളും ഹനുമാന്‍സേനക്കാരും ഭീഷണിപ്പെടുത്തിയതായി സ്വപ്‌നേഷ്‌ ബാബു ആരോപിച്ചു.

Read More >>