യമനില്‍ മലയാളികളായ ഇരുപതു നഴ്സുമാര്‍ നാട്ടിലേക്ക് മങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നു

സന: ആഭ്യന്തരയുദ്ധം നടക്കുന്ന യമനില്‍ മലയാളികളായ ഇരുപതു നഴ്സുമാര്‍ നാട്ടിലേക്ക് മങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നു. യമനിലെ സൗദി അറേബിയയുടെ...

യമനില്‍ മലയാളികളായ ഇരുപതു നഴ്സുമാര്‍ നാട്ടിലേക്ക് മങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നു

rahat yaman

സന: ആഭ്യന്തരയുദ്ധം നടക്കുന്ന യമനില്‍ മലയാളികളായ ഇരുപതു നഴ്സുമാര്‍ നാട്ടിലേക്ക് മങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നു. യമനിലെ സൗദി അറേബിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാരിബിയ ജനറല്‍ ആശുപത്രിയിലെ നെഴ്സുമാരാണ്  യമന്‍ വിടാനാകാതെ കുടുങ്ങി കിടക്കുന്നത്. യുദ്ധം  കടുത്തതോടെ  രാജ്യാന്തര വിമാന സര്‍വ്വീസ് നിര്‍ത്തിയതും, സനയിലെ ഇന്ത്യന്‍ എംബസ്സി പൂട്ടിയതും ആണ് ഇവരുടെ  മടങ്ങിവരവിനെ അനിശ്ചിതത്വത്തില്‍ ആക്കിയത്.

യുദ്ധം കടുത്തപ്പോള്‍ ഏകദേശം നാലായിരത്തോളം   ഇന്ത്യക്കാരെ  ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചിരുന്നു. ഓപറേഷന്‍ റാഹത്ത് എന്ന് പേരിട്ടിരുന്ന  ഈ  രക്ഷാ പ്രവര്‍ത്തനം ഇന്ത്യന്‍ നേവിയുടെ  ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം ആയിരുന്നു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വികെ സിംഗിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാല്‍ സുരക്ഷിതമായ്‌ ഇന്ത്യയില്‍ എത്തിക്കാം എന്ന ആശുപത്രി അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് ഇവര്‍ അവിടെ തുടര്‍ന്നത്. ഇതാണ് ഇവര്‍ക്ക് ഇപ്പോള്‍ വിനയായത്

ഇന്ത്യന്‍ എംബസ്സി അടച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള യമാനിലെക്കുള്ള  വിമാന സര്‍വീസുകള്‍ നിര്‍ത്തുകയുണ്ടായി. ഇതോടെ യമന് പുറത്തു കടക്കാനുള്ള ഇവരുടെ  എല്ലാ മാര്‍ഗവും അവസാനിച്ചു.  സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാനിനും പരാതി കൊടുത്തു കാത്തിരിക്കുകയാണ് ഇവരുടെ കുടുംബങ്ങള്‍.

Read More >>