മാണിയില്ലെങ്കില്‍ വേറെ മന്ത്രി വേണ്ടന്ന് കേരള കോണ്‍ഗ്രസ്‌

കെ.എം. മാണിക്കു പകരം  പുതിയ മന്ത്രി വേണ്ടെന്ന് കേരളാ കോൺഗ്രസ്(എം)​. മന്ത്രിസ്ഥാനം തല്‍ക്കാലം ആവശ്യപ്പെടേണ്ടെന്ന് ഇന്നലെ നടന്ന പാർട്ടിയുടെ...

മാണിയില്ലെങ്കില്‍ വേറെ മന്ത്രി വേണ്ടന്ന് കേരള കോണ്‍ഗ്രസ്‌

new

കെ.എം. മാണിക്കു പകരം  പുതിയ മന്ത്രി വേണ്ടെന്ന് കേരളാ കോൺഗ്രസ്(എം)​. മന്ത്രിസ്ഥാനം തല്‍ക്കാലം ആവശ്യപ്പെടേണ്ടെന്ന് ഇന്നലെ നടന്ന പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനമെടുത്തു. ​ മാണി തന്നെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരണമെന്നാണ് യോഗത്തിൽ ആവശ്യം ഉയർന്നത്. കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നതായി സൂചനയുണ്ട്.

തനിക്ക് പകരം മന്ത്രി വരുന്നതിൽ എതിർപ്പില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാനും മുൻ ധനകാര്യ മന്ത്രിയുമായ കെ.എം.മാണി മുന്‍പ് വ്യക്തമാക്കിയിരുന്നു.

Read More >>