ആഭ്യന്തരമന്ത്രിയോടുള്ള പ്രതിഷേധം; സഭയിലെത്താതെ സ്പീക്കര്‍ വിട്ടുനില്‍ക്കുന്നു

തിരുവനന്തപുരം: സ്‌പീക്കര്‍ സഭാനടപടികളും ചട്ടങ്ങളും പഠിക്കേണ്ടതുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ വിമര്‍ശത്തില്‍ പ്രതിഷേധിച്ചു സ്‌പീക്കര്...

ആഭ്യന്തരമന്ത്രിയോടുള്ള പ്രതിഷേധം; സഭയിലെത്താതെ സ്പീക്കര്‍ വിട്ടുനില്‍ക്കുന്നു

N-Sakthan_B

തിരുവനന്തപുരം: സ്‌പീക്കര്‍ സഭാനടപടികളും ചട്ടങ്ങളും പഠിക്കേണ്ടതുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ വിമര്‍ശത്തില്‍ പ്രതിഷേധിച്ചു സ്‌പീക്കര്‍ എന്‍ ശക്‌തന്‍ നിയമസഭയില്‍ നിന്നും വിട്ടു നിന്നു. നിയമസഭാ ഓഫീസില്‍ എത്തിയിരുന്നെങ്കിലും സ്‌പീക്കര്‍ ഡയസില്‍ കയറാതെ ഓഫീസില്‍  തന്നെ ഇരിക്കുകയാണ് അദ്ദേഹം. മുതിര്‍ന്ന  നേതാക്കള്‍ ഇടപെട്ടു  നടത്തിയ  അനുരഞ്ജന ചര്‍ച്ചകള്‍ ഇതുവരെ ഭലം  കണ്ടില്ല. സ്‌പീക്കര്‍ ഡയസില്‍ കയറാതിരുന്നതിനെ തുടര്‍ന്ന്‌ സഭ നിയന്ത്രിക്കുന്നത്  ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവിയാണ്.


ഇന്നലെയാണ്  രമേശ്‌  ചെന്നിത്തല  സ്പീക്കാര്‍ക്കെതിരെ  പരാമര്‍ശം  നടത്തിയത്. മൂന്നു ബില്ലുകളിലാണ് ഇന്നലെ നിയമസഭയില്‍ ചര്‍ച്ചനടന്നത്. ഹിന്ദു പിന്തുടര്‍ച്ച അവകാശ ബില്‍ പരിഗണിക്കവെ  അംഗങ്ങള്‍ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേല്‍ എന്‍.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോള്‍ ചുരുക്കിപ്പറയണമെന്ന് സ്പീക്കര്‍ വീണ്ടും നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബില്‍ പാസാക്കാനാകില്ലെന്ന് പരമാമാര്‍ഷം നടത്തിയത്.

തനിക്ക് വേണ്ടിയല്ല നടപടികള്‍ വേഗത്തിലാക്കുന്നതെന്നും നിങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതിനായിട്ടാണെന്ന് സ്പീക്കര്‍ മറുപടി നല്‍കി. എങ്കില്‍ ബില്‍ മാറ്റിവെക്കണമെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി സഭയുടെ സംരക്ഷകനായ അങ്ങ് ഇങ്ങനെ പെരുമാറരുതെന്നും പറയുകയുണ്ടായി. അതോടെ ഇഷ്ടം പോലെ അംഗങ്ങള്‍ സംസാരിക്കട്ടെ എന്ന നിലപാടെടുത്ത സ്പീക്കര്‍ പിന്നീട് ചര്‍ച്ചയില്‍ ഇടപെടാതെ നിശബ്ദനായിരിക്കുകയായിരുന്നു.

Story by
Read More >>