കാബൂള്‍: താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ സ്പാനിഷ് എംബസ്സിക്ക് സമീപത്തെ ഗസ്റ്റ് ഹൗസ് ആക്രമിച്ച താലിബാന്‍ ഭീകരവാദികളെ സുരക്ഷാസേന കീഴടക്കി.അഫ്ഘാനിസ്ഥാന്‍ ആഭ്യന്തര...

കാബൂള്‍: താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു

download

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ സ്പാനിഷ് എംബസ്സിക്ക് സമീപത്തെ ഗസ്റ്റ് ഹൗസ് ആക്രമിച്ച താലിബാന്‍ ഭീകരവാദികളെ സുരക്ഷാസേന കീഴടക്കി.അഫ്ഘാനിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വക്താവ് സിദ്ധീഖ് സിദ്ധീഖി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് സമാധാനം പുനസ്ഥാപിച്ച വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ഒരു സ്പാനിഷ് സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഏഴോളം പേരെ നിസ്സാര പരിക്കുകളോടെ സമീപത്തെ ഇറ്റാലിയന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്ഒരു കാര്‍ ബോംബ്‌ സ്ഫോടനത്തിലൂടെ എംബസ്സിയും പരിസരവും കീഴടക്കിയ ഭീകരവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.


അതേസമയം ഭീകരവാദി ആക്രമം സ്പാനിഷ് എംബസ്സി ലക്ഷ്യം വെച്ചായിരുന്നില്ലെന്ന് സ്പാനിഷ് പ്രധാന മന്ത്രി മാരിയാനോ രാജോയ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്പത് സിവിലിയന്മാര്‍ കൊല്ലപ്പെട്ട കാണ്ഡഹാര്‍ ഷോപ്പിംഗ്‌ കോംപ്ലക്സ് ആക്രമത്തിന് അഫ്ഘാനില്‍ ശേഷം ഈ ആഴ്ചയിലെ രണ്ടാം ഭീകരവാദ ആക്രമമാണിത്.

നേരെത്തെ പാക്കിസ്ഥാനില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത് അഫ്ഘാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ്‌ ഗനി രാജ്യത്തെ ഭീകരവാദ ഭീഷണിയില്‍ നിന്നും മുക്തമാക്കാനായി അയല്‍രാജ്യങ്ങളായ ഇന്ത്യയുടെയും പാക്കിസ്ഥാനിന്‍റെയും സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഘാന്‍ ഇന്‍റലിജന്‍സ് ഏജന്‍സി തലവന്‍ ഈയിടെ രാജിവെച്ചത് രാജ്യത്ത് ഭീകരവാദം ഒറ്റക്കെട്ടായി നേരിടേണ്ടവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നു വ്യക്തമാക്കുന്നതായിരുന്നു.