തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സ്, സ്‌കര്‍ട്ട് എന്നിവ ധരിക്കുന്നതിന് നിരോധനം

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സ്‌, ലെഗിങ്‌സ്‌, സ്‌കര്‍ട്ട്‌ എന്നിവ ധരിച്ച്‌ ക്ഷേത്രങ്ങളില്‍ കയറുന്നതിനു വിലക്ക്‌. ഹിന്ദു റിലിജിയണ്‍...

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സ്, സ്‌കര്‍ട്ട് എന്നിവ ധരിക്കുന്നതിന് നിരോധനം

TNJ30BIG_TEMPLE_135631f

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സ്‌, ലെഗിങ്‌സ്‌, സ്‌കര്‍ട്ട്‌ എന്നിവ ധരിച്ച്‌ ക്ഷേത്രങ്ങളില്‍ കയറുന്നതിനു വിലക്ക്‌. ഹിന്ദു റിലിജിയണ്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌ വകുപ്പാണു (എച്ച്‌.ആര്‍. ആന്‍ഡ്‌ സി.ഇ.) വിലക്കേര്‍പ്പെടുത്തിയത്‌. പുതുവര്‍ഷം മുതലാണു പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ഓരോ ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണം ഭക്‌തരുടെ വസ്‌ത്രധാരണമെന്നും  ഈ നിയമം നിലവിലുള്ളതാണെന്നും പരിഷ്‌കരിക്കുക മാത്രമാണു ചെയ്‌തതെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

മദ്രാസ്‌ ടെമ്പിള്‍ എന്‍ട്രി ഓതറൈസേഷന്‍ ആക്‌ട്‌ ക്ഷേത്രങ്ങളിലെ വസ്‌ത്രധാരണത്തെക്കുറിച്ചു വ്യക്‌തമാക്കിയിട്ടുണ്ട്‌. വസ്‌ത്രധാരണത്തിലെ നിയന്ത്രണം മാത്രമല്ല കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും നിയമത്തില്‍ വിലക്കുണ്ട്‌. പുരുഷന്മാര്‍ മുണ്ടും സ്ത്രീകള്‍ സാരിയും ധരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.

Read More >>