കുവൈറ്റ് യുദ്ധം ഐ.വി. ശശി സിനിമയാക്കുന്നു

തിരുവനന്തപുരം : കുവൈറ്റ് യുദ്ധത്തെപ്പറ്റി ഐ.വി. ശശി ചിത്രം ഒരുങ്ങുന്നു. തൊണ്ണൂറുകളുടെ ആരംഭത്തില്‍ നടന്ന കുവൈറ്റ് യുദ്ധമാണ് സിനിമയാകുന്നത്....

കുവൈറ്റ് യുദ്ധം ഐ.വി. ശശി സിനിമയാക്കുന്നു

iv sasi

തിരുവനന്തപുരം : കുവൈറ്റ് യുദ്ധത്തെപ്പറ്റി ഐ.വി. ശശി ചിത്രം ഒരുങ്ങുന്നു. തൊണ്ണൂറുകളുടെ ആരംഭത്തില്‍ നടന്ന കുവൈറ്റ് യുദ്ധമാണ് സിനിമയാകുന്നത്. മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഐ.വി ശശിയും 999 എന്ന ചിത്രമൊരുക്കിയ സോഹന്‍ റോയിയും ചേര്‍ന്നാണ് കുവൈറ്റ് യുദ്ധം അഭ്രപാളിയില്‍ എത്തിക്കുന്നത്. ഇംഗ്ലീഷ് മുഖ്യ ഭാഷയായാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ രചന പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഹോളിവുഡിലെ സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റുമാരുമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം തയാറാക്കും. എഴുപത്തഞ്ച് കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം 2017ല്‍ ചിത്രീകരണം തുടങ്ങും 2018ല്‍ ചിത്രം തീയറ്ററുകളില്‍ എത്തും. പ്രധാനമായും ഹോളിവുഡ് താരങ്ങളാകും ചിത്രത്തില്‍ അഭിനയിക്കുക. ഭൂരിപക്ഷം അണിയറ പ്രവര്‍ത്തകരും ഹോളിവുഡില്‍ നിന്നാകും.