നാളെ ഗോവ-ചെന്നൈ കിരീട പോരാട്ടം

ഐഎസഎല്‍ ഫുട്ബോളിന്റെ രണ്ടാം സീസണ്‍ ഫൈനലില്‍ നാളെ ഗോവ എഫ്സിയും ചെന്നൈയന്‍ എഫ്സിയും എട്ടുമുട്ടും. നാളെ വൈകുന്നേരം ഏഴ് മണിക്ക് സ്വന്തം കാണികള്‍ക്ക്...

നാളെ ഗോവ-ചെന്നൈ കിരീട പോരാട്ടം

indian-super-league-isl-2015-season-2-schedule-fixtures

ഐഎസഎല്‍ ഫുട്ബോളിന്റെ രണ്ടാം സീസണ്‍ ഫൈനലില്‍ നാളെ ഗോവ എഫ്സിയും ചെന്നൈയന്‍ എഫ്സിയും എട്ടുമുട്ടും. നാളെ വൈകുന്നേരം ഏഴ് മണിക്ക് സ്വന്തം കാണികള്‍ക്ക് മുന്നിലാണ് കലാശ പോരാട്ടത്തിന് ഇറങ്ങുന്നത് എന്നത് ഗോവയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം പകരുന്നു.

ഇതുവരെ നടന്ന പോരാട്ടങ്ങളുടെ കണക്ക് എടുത്ത് നോക്കിയാല്‍ ഗോള്‍ എണ്ണത്തില്‍ ഗോവ ഒരുപടി മുന്നിലാണ്. 16 മത്സരങ്ങളില്‍ നിന്നും ഗോവ നേടിയത് 32 ഗോളുകള്‍, ചെന്നൈ നേടിയത് 29 മാത്രം. ഗോള്‍ വഴങ്ങിയ കണക്കില്‍ ചെന്നൈയാണ് മികച്ചു നില്‍ക്കുന്നത്. ഗോവ ഇതുവരെ 21 ഗോള്‍ വഴങ്ങിയപ്പോള്‍ ചെന്നൈ വഴങ്ങിയത് 17 ഗോള്‍ മാത്രമാണ്. ഫൌളുകളുടെ കണക്കിലും ചെന്നൈ ബഹുദൂരം മുന്നിലാണ്. 220 ഫൌളുകള്‍ സ്വന്തം അക്കൗണ്ടില്‍ ഉള്ള ചെന്നൈ 186 ഫൌളുകള്‍ മാത്രമുള്ള ഗോവയെക്കാള്‍ ഏറെ മുന്നിലാണ് !

Read More >>