തോറ്റിട്ടും ചെന്നൈ ഫൈനലില്‍; ചെന്നൈ- ഗോവ കിരീട പോരാട്ടം

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയോട് രണ്ടാം പാദ സെമിയില്‍ 2-1നു തോറ്റിട്ടും ചെന്നൈ സെമിയില്‍ കടന്നു.  ആദ്യ പാദ സെമിയില്‍ നേടിയ ഏകപക്ഷീയമായ മൂന്നു...

തോറ്റിട്ടും ചെന്നൈ ഫൈനലില്‍; ചെന്നൈ- ഗോവ കിരീട പോരാട്ടം

20150626-fikru-edel-chennaiyin

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയോട് രണ്ടാം പാദ സെമിയില്‍ 2-1നു തോറ്റിട്ടും ചെന്നൈ സെമിയില്‍ കടന്നു.  ആദ്യ പാദ സെമിയില്‍ നേടിയ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ വിജയം അവരെ 4-2 ഗോള്‍ ശരാശരിയില്‍ ഫൈനലില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗോവയാണ് ചെന്നെയിന്‍ എഫ്സിയുടെ എതിരാളികള്‍.

22ആം മിനിട്ടിൽ ദെജാൻ ലെകിച്ചിലൂടെ മുന്നിലെത്തിയ കൊൽക്കത്ത കളിയവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കേ ഇയാൻ ഹ്യൂമിന്റെ ഗോളിലൂടെ  ഒരു തിരിച്ചുവരവ് നടത്തും എന്ന് തോന്നിപ്പിച്ചുവെങ്കിലും എക്സ്ട്രാ ടൈമില്‍ കൊല്‍ക്കട്ട ഗോള്‍ കീപ്പറുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവ് മുതലെടുത്ത്‌ ഫിക്രു നേടിയ ഗോള്‍ തോല്‍വിയിലും ചെന്നൈയുടെ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.


ഇന്നലെ നടന്ന കളിയില്‍ നിറഞ്ഞു നിന്ന ചെന്നൈ സ്ട്രൈക്കര്‍ ഫിക്രുവും ഗോള്‍ കീപ്പര്‍  എഡെലും കഴിഞ്ഞ സീസണില്‍ കൊല്‍ക്കട്ടയ്ക്ക് വേണ്ടി കളിച്ചവരാണ്.  എഡെലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

Read More >>