ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഐഎസ്

ഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഐഎസ്. ഭീകര സംഘടനയുടെ...

ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഐഎസ്

20131017_sha_d99_904.jpg

ഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഐഎസ്. ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണു ഭീഷണി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഐഎസിന്റെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബീഫ് കഴിക്കുന്ന മുസ്‌ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നുവെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശമുണ്ട്. മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ നരേന്ദ്ര മോദി പ്രേരണ നല്‍കുന്നുവെന്നാണ് ആരോപണം.


നിരവധി ഇന്ത്യക്കാര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലും ഇറാഖിലുമെത്തി ഭീകര സംഘടനയില്‍ ചേര്‍ന്നുകഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാജ്യത്തേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന ഭീഷണി. ഭീകര സംഘടനയായ ഐഎസ് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കും ആക്രമണങ്ങള്‍ വ്യാപിപ്പിക്കുമെന്നാണ് ഐഎസിന്റെ മുന്നറിയിപ്പ്.

Read More >>