ജനിതകമാറ്റം വരുത്തിയ കീടങ്ങളെ വയലുകളില്‍ പരീക്ഷിക്കാം

ജനിതകമാറ്റം വരുത്തിയ കീടങ്ങളെ വയലുകളില്‍  പരീക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം എന്ന് ബ്രിട്ടനിലെ  ഹൌസ് ഓഫ് ലോര്‍ഡ്സ് ശാസ്ത്ര സാങ്കേതിക സമിതി...

ജനിതകമാറ്റം വരുത്തിയ കീടങ്ങളെ വയലുകളില്‍ പരീക്ഷിക്കാം

insects

ജനിതകമാറ്റം വരുത്തിയ കീടങ്ങളെ വയലുകളില്‍  പരീക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം എന്ന് ബ്രിട്ടനിലെ  ഹൌസ് ഓഫ് ലോര്‍ഡ്സ് ശാസ്ത്ര സാങ്കേതിക സമിതി ആവശ്യപ്പെട്ടു.

ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ജനിതകവ്യതിയാനം വരുത്തിയ കീടങ്ങള്‍ കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളളതാണിത്. ഇതിലൂടെ കന്നുകാലികളുടെയും മനുഷ്യരുടെയും ആരോഗ്യവും സംരക്ഷിക്കപ്പെടുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

ഈ കീടാണുക്കളുടെ പരീക്ഷണത്തെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ വിലക്കുന്നു. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളുടെ നേതൃത്വം ബ്രിട്ടന് ഏറ്റെടുത്ത് നടത്താനാകുമെന്നാണ് ഹൌസ് ഓഫ് ലോര്‍ഡ്‌സിന്‍റെ വാദം. ഈ പരീക്ഷണങ്ങളിലൂടെ മലേറിയ, ഡെങ്കിപോലുളള രോഗങ്ങളെ ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും ലോര്‍ഡ്‌സിന്റെ ശാസ്ത്രസാങ്കേതിക സമിതി ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടന് ഇത് ഏറെ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുമെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സ് ചൂണ്ടിക്കാട്ടുന്നു.