സാഫ് കപ്പ്‌ ; ഇന്ത്യ സെമിയില്‍

സാഫ് ഫുട്ബാളില്‍ ഇന്ത്യ സെമിയില്‍ എത്തി.'ബി' ഗ്രൂപ്പില്‍ സെമി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ അഫ്ഗാനിസ്ഥാനും] മാലിദ്വീപും തമ്മിലുള്ള മത്സരത്തിലെ...

സാഫ് കപ്പ്‌ ; ഇന്ത്യ സെമിയില്‍

india650

സാഫ് ഫുട്ബാളില്‍ ഇന്ത്യ സെമിയില്‍ എത്തി.'ബി' ഗ്രൂപ്പില്‍ സെമി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ അഫ്ഗാനിസ്ഥാനും] മാലിദ്വീപും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി.

നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ്  സാഫ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍ എത്തിയത്.

ഇന്ത്യയ്ക്കായി റൗളിന്‍ ബൊര്‍ഗേസ്, സുനില്‍ ഛേത്രി എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍  മിസോറാംതാരം പതിനെട്ടുകാരനായ ലാല്‍റിന്‍സൗല  ഇരട്ടഗോള്‍ നേടി. ത്സരത്തിന്റെ അവസാന പത്ത് മിനിട്ടിലായിരുന്നു നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ലാല്‍റിന്‍സൗലയുടെ ഇരട്ടഗോള്‍ പ്രഹരം. 

ആദ്യഗോള്‍ കളിയുടെ മൂന്നാം മിനുട്ടില്‍ നേപ്പാള്‍ നേടിയെങ്കിലും പിന്നെടങ്ങോട്ട് ഇന്ത്യയുടെ  മിന്നും പ്രകടനമായിരുന്നു. 

ആദ്യപ്രഹരത്തിന്റെ ആഘാതത്തില്‍ നിന്ന് വളരെപെട്ടെന്ന് കരകയറിയ ഇന്ത്യ, പതിയെ നേപ്പാള്‍ ഗോള്‍ മുഖത്തേക്ക് തിരിച്ചടി തുടങ്ങി. തുടര്‍ന്ന് 26-ാം മിനിട്ടില്‍ റൗളിന്‍ ബോര്‍ഗ്‌സിലൂടെ ഇന്ത്യ സമനില പിടിച്ചു.

രണ്ടാം പകുതിയിലെ 68-ാം മിനിട്ടില്‍ സീനിയര്‍ താരം സുനില്‍ ഛേത്രി നേടിയ ഗോള്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. 81-ാം മിനിട്ടിലാണ് കൗമാരതാരം ലാല്‍റിന്‍സൗലയുടെ ആദ്യഗോള്‍ പിറന്നത്. ഉജ്ജ്വലമായൊരു ഗോളിലൂടെ മത്സരം നേപ്പാളില്‍ നിന്ന് തട്ടിയെടുത്ത മിസ്സോറാം താരം മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 90-ാം മിനിട്ടില്‍ ഒരിക്കല്‍ കൂടി നേപ്പാള്‍ വല കുലുക്കി ഇന്ത്യയുടെ വിജയമധുരം ഇരട്ടിയാക്കി.

Read More >>