കേരളത്തില്‍ ഐഡിയ 4ജി

ഐഡിയ സെല്ലുലർ കേരളമടക്കം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും 4ജി മൊബൈൽ ടെലികോം സേവനമാരംഭിച്ചു. കൊച്ചിയിലും മലപ്പുറത്തും ഇന്നലെ 4ജി ലഭ്യമാക്കിയ കമ്പനി...

കേരളത്തില്‍ ഐഡിയ 4ജി

Idea-4G

ഐഡിയ സെല്ലുലർ കേരളമടക്കം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും 4ജി മൊബൈൽ ടെലികോം സേവനമാരംഭിച്ചു. കൊച്ചിയിലും മലപ്പുറത്തും ഇന്നലെ 4ജി ലഭ്യമാക്കിയ കമ്പനി കോഴിക്കോട്ടും തൃശൂരിലും 31ന് സേവനം ആരംഭിക്കും. ആദ്യഘട്ടത്തിൽ ഹൈസ്‌പീഡ് 4ജി ശൃംഖല ദക്ഷിണേന്ത്യയിലെ 75 പട്ടണങ്ങളിലാണു ലഭ്യമാക്കുക. എയർടെൽ, വോഡഫോൺ എന്നിവയ്ക്ക് പിന്നാലെയാണ് ഐഡിയ സെല്ലുലാർ കൂടി 4 ജി സേവനം കേരളത്തില്‍ എത്തിക്കുന്നത്. ഐഡിയ 29 രൂപ മുതലുള്ള 4 ജി പായ്ക്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ജി.ബി.യുടെ 4 ജി ഡാറ്റ പായ്ക്കിന് 249 രൂപയാണ് നിരക്ക്.


2016 ജനവരിയോടെ തിരുവനന്തപുരത്തും സേവനമെത്തും. മാർച്ചോടെ മറ്റു പ്രധാന നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനാണ് ഐഡിയയുടെ പദ്ധതി.

മാർച്ചിനകം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ എന്നിവ അടക്കം ദക്ഷിണേന്ത്യയിലെ എല്ലാ മുഖ്യ നഗരങ്ങളിലേക്കും പ്രധാന പട്ടണങ്ങളിലേക്കും 4ജി എത്തിക്കുമെന്ന് ഐഡിയ സെല്ലുലർ മാനേജിങ് ഡയറക്‌ടർ ഹിമാൻഷു കപാനിയ പറഞ്ഞു.

ഐഡിയയുടെ നിലവിലുള്ള പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് 4 ജിയിലേക്ക് മാറാൻ പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള വരിക്കാർക്ക് 4 ജിയിലേക്ക് മാറണമെങ്കിൽ ഫിബ്രവരി 15 വരെ സൗജന്യ 4 ജി സിം കാർഡ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

Story by
Read More >>