മോശം പിച്ച് ഒരുക്കിയ സംഭവത്തില്‍ ഇന്ത്യക്ക് ഐസിസിയുടെ താക്കീത്

ഈ മാസം ആദ്യം സമാപിച്ച ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റ്‌ നടന്ന നാഗ്പൂരില്‍, കളിക്കായി മോശം പിച്ച് ഒരുക്കി എന്ന...

മോശം പിച്ച് ഒരുക്കിയ സംഭവത്തില്‍ ഇന്ത്യക്ക് ഐസിസിയുടെ താക്കീത്

nagpur-pitch-1450242574-800

ഈ മാസം ആദ്യം സമാപിച്ച ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റ്‌ നടന്ന നാഗ്പൂരില്‍, കളിക്കായി മോശം പിച്ച് ഒരുക്കി എന്ന റെഫറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ത്യയെ താക്കീത് ചെയ്തു. ഐ.സി.സി താക്കീതിനോട്‌ ബി.സി.സി്‌ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോശം പിച്ചൊരുക്കിയതിന്‌ നാഗ്‌പുരിലെ സ്‌റ്റേഡിയം അധികൃതരെ ശാസിച്ച ഐ.സി.സി നിലവാരം കുറഞ്ഞ പിച്ചാണ്‌ ഒരുക്കിയിരുന്നതെന്ന റിപ്പോര്‍ട്ട്‌ മാച്ച്‌ റഫറി ജെഫ്‌ ക്രോയുടെ റിപ്പോര്‍ട്ട്‌  ഐ.സി.സി ജനറല്‍ മാനേജര്‍ ജെഫ്‌ അലാര്‍ഡിസ്‌, ചീഫ്‌ മാച്ച്‌ റഫറി രഞ്‌ജന്‍ മധുഗലെ എന്നിവരുള്‍പ്പെട്ട സമിതി അംഗീകരിക്കുകയായിരുന്നു.


നിലവാരം കുറഞ്ഞ പിച്ചുകള്‍ക്കു നടപടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഐ.സി.സി താക്കീത്‌ നല്‍കും. പിന്നീടും ഇത്‌ ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000 യു.എസ്‌ ഡോളര്‍ വരെ പിഴ ഈടാക്കാനും ഐ.സി.സി നിയമത്തില്‍ വ്യവസ്‌ഥ ചെയ്യുന്നുണ്ട്‌.

സ്പിന്‍ ബൗളിങ്ങിനെ അമിതമായി പിന്തുണക്കുന്ന പിച്ചായിരുന്നു നാഗ്പൂരില്‍ ബി.സി.സി.ഐ ഒരുക്കിയത്.മൂന്നു ദിവസം കൊണ്ട്‌ അവസാനിച്ച ടെസ്‌റ്റിലെ 40 വിക്കറ്റുകളില്‍ 33 വിക്കറ്റും സ്വന്തമാക്കിയത്‌ സ്‌പിന്നര്‍മാരായിരുന്നു. ഇരു ടീമുകളിലെയും ഒരു ബാറ്റ്‌സ്‌മാനുപോലും അര്‍ധശതകം കടക്കാന്‍ കഴിഞ്ഞില്ല.

Read More >>