ഐ.സി.സി ക്രിക്കറ്റര്‍ പുരസ്കാരം; സ്റ്റീവ് സ്മിത്തിന് ഇരട്ടി മധുരം

ഐ.സി.സി വാര്‍ഷിക അവാര്‍ഡ് രാവില്‍ താരമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റിഫന്‍ സ്മിത്ത്. പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനാവുന്ന...

ഐ.സി.സി ക്രിക്കറ്റര്‍ പുരസ്കാരം; സ്റ്റീവ് സ്മിത്തിന് ഇരട്ടി മധുരം

smith650

ഐ.സി.സി വാര്‍ഷിക അവാര്‍ഡ് രാവില്‍ താരമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റിഫന്‍ സ്മിത്ത്. പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനാവുന്ന നാലാമത്തെ ഓസീസ് താരം കൂടിയാണ് അദ്ദേഹം. സ്മിത്തിനെക്കൂടാതെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് (2006, 07) മുന്‍ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍ (2009, 14), മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് (2013) എന്നിവരാണ് നേരത്തേ അവാര്‍ഡ് സ്വന്തമാക്കിയ ഓസീസ് താരങ്ങള്‍.

വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററും ടെസ്റ്റ് താരവുമായി ഐസിസി വിദഗ്ത സമതി അദ്ദേഹത്തെ തിരഞ്ഞെടുത്തു.  ഇതിനു മുന്‍പ് ഒരേ വര്ഷം രണ്ടു ബഹുമതികള്‍ നേടിയിട്ടുള്ള കളിക്കാരുടെ പട്ടികയില്‍ ഇടം കണ്ടെത്താനും സ്മിത്തിന് ഈ നേട്ടത്തിലൂടെ സാധിച്ചു.


രാഹുല്‍ ദ്രാവിഡ് (2004), ജാക്വിസ് കാലിസ് (2005), റിക്കിപോണ്ടിങ് (2006), കുമാര്‍ സംഗക്കാര (2012), മൈക്കല്‍ ക്ളാര്‍ക്ക് (2013), മിച്ചല്‍ ജോണ്‍സന്‍ (2014) എന്നിവരാണ് ഒരു സീസണില്‍ രണ്ട് സുപ്രധാന അവാര്‍ഡുകളും സ്വന്തംപേരിലാക്കിയ മറ്റു താരങ്ങള്‍.

മികച്ച ഏകദിന ക്രിക്കറ്റര്‍ പട്ടം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി ഡിവില്യേഴ്സ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ ജനുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 56 പന്തില്‍ 119 റണ്‍സ് അടിച്ചെടുത്ത പ്രകടനത്തിലൂടെ മികച്ച ട്വന്‍റി20 പ്രകടനത്തിനുള്ള പുരസ്കാരം ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫ് ഡുപ്ളെസിസിന് ലഭിച്ചു.

ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസ്ല്‍വുഡിനെയാണ് എമര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. വനിതാ ക്രിക്കറ്റിലെ മികച്ച ഏകദിന താരമായി ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മേഗ് ലാനിങിനെയും ട്വന്റി താരമായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സ്‌റ്റെഫാനി ടെയ്‌ലറെയും തിരഞ്ഞെടു ത്തു.

ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍പ്പെട്ട ടീമുകളിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് യുഎഇ ക്യാപ്റ്റന്‍ ഖുറം ഖാനാണ്. മികച്ച അംപയറായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലന്‍ഡ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രെന്‍ഡന്‍ മക്കുല്ലത്തിന് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു.

Read More >>