സ്വവര്‍ഗലൈംഗികത നിയമവിധേയമാകില്ല; ബില്‍ ലോക്സഭ തള്ളി

ഇന്ത്യയില്‍ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കാനുള്ള ലക്ഷ്യവുമായി ലോക്സഭയില്‍ അവതരിപ്പികാനിരുന്ന ബില്ലിന് അനുമതി നിഷേധിച്ചു. ഈ വിഷയത്തില്‍ കേരളത്തില്‍...

സ്വവര്‍ഗലൈംഗികത നിയമവിധേയമാകില്ല; ബില്‍ ലോക്സഭ തള്ളി


just-married

ഇന്ത്യയില്‍ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കാനുള്ള ലക്ഷ്യവുമായി ലോക്സഭയില്‍ അവതരിപ്പികാനിരുന്ന ബില്ലിന് അനുമതി നിഷേധിച്ചു. ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപി ശശി തരൂരാണ് സ്വകാര്യ ബില്ലുമായി മുന്നോട്ട് വന്നത്. സഭയില്‍ ഹാജരുണ്ടായിരുന്ന 96 പേരില്‍ 71 പേര്‍ ബില്‍ അവതരണത്തെ എതിര്‍ത്തപ്പോള്‍ 24 പേര്‍ പിന്തുണച്ചു. ഒരാള്‍ വിട്ടുനിന്നു. ബില്ലിന്‍െറ അവതരണവേളയില്‍തന്നെ അത് തള്ളപ്പെടുന്നത് സഭയില്‍ അപൂര്‍വമാണ്.

എം.പിമാര്‍ സ്വന്തംനിലയ്ക്ക് മുന്നോട്ടുവെക്കുന്ന നിയമസഭാദേദഗതിക്കു സഭയുടെ അവതരണാനുമതി വേണം. അവതരിപ്പിച്ചശേഷം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷപിന്തുണയോടെ പാസാക്കുമ്പോള്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.

സ്വവര്‍ഗലൈംഗികത കുറ്റകരമായി കാണുന്ന ഐ.പി.സി 377ആം വകുപ്പ് എടുത്ത് കളയുന്നതായിരുന്നു തരൂരിന്‍െറ സ്വകാര്യ ബില്‍. കടുത്ത അസഹിഷ്ണുതയില്‍ അത്ഭുതം തോന്നുന്നുവെന്നും  സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കാനുള്ള ശ്രമം തുടരുമെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു.

പുരാണങ്ങളുടെയും മതങ്ങളുടേയും വേദങ്ങളുടെയും പേരിലല്ല തങ്ങള്‍ ഇത് എതിര്‍ക്കുന്നതെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു ബില്ലിനെ എതിര്‍ത്ത ബി.ജെ.പി അംഗം നിഷികാന്ത് ഡുബേയുടെ പ്രതികരണം.

ലോകത്ത് നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികത ഇപ്പോള്‍ കുറ്റകരമല്ലാതാക്കിയിയിട്ടുണ്ട്. യു.എസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി അവിടത്തെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.

Read More >>