ഡല്‍ഹി-കേരള 35,000 രൂപ; യാത്രക്കാരെ പിഴിഞ്ഞു വിമാനകമ്പനികള്‍

ക്രിസ്മസ് അവധിക്ക് എയർ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും യാത്രക്കാരെ പിഴിയുന്നു.  എയർ ഇന്ത്യയെക്കാൾ അയ്യായിരം രൂപ വരെ അധികമാണ് സ്വകാര്യ...

ഡല്‍ഹി-കേരള 35,000 രൂപ; യാത്രക്കാരെ പിഴിഞ്ഞു വിമാനകമ്പനികള്‍

29815E0C00000578-0-image-m-5_1433947137443

ക്രിസ്മസ് അവധിക്ക് എയർ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും യാത്രക്കാരെ പിഴിയുന്നു.  എയർ ഇന്ത്യയെക്കാൾ അയ്യായിരം രൂപ വരെ അധികമാണ് സ്വകാര്യ കമ്പനികളിൽ. എയർ ഇന്ത്യയിൽ ഇന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇക്കണോമി ക്ലാസിന് 35,000 രൂപ നൽകണം. കൊച്ചിയിലേക്ക് 30,600ഉം. ക്രിസ്മസിന് പിറ്റേന്നിത് 20,000വും മാസാവസാനം 12,000വുമായി കുറയുന്നുണ്ട്. ശരിക്കും 8,000ത്തിനും 10,000ത്തിനും ഇടയില്‍ നില്‍ക്കേണ്ട യാത്രകൂലിയാണ് കമ്പനികള്‍ ഭീമമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.


നാട്ടിലെത്തുന്ന ആഭ്യന്തര യാത്രക്കാരെയും ഗൾഫ് യാത്രക്കാരെയും ലക്ഷ്യമിട്ട് ഇക്കണോമി ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെയാണ് ഇപ്പോള്‍ വർദ്ധിപ്പിച്ചിരിക്കുന്നത്.

ക്രിസ്മസ് ദിവസം യാത്രക്കാർ കുറവാകുമെന്നതിനാൽ 6,000- 8,000 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്.

ദുബായിൽ നിന്ന് കേരളത്തിലേക്ക് പറക്കാൻ 25,000 രൂപ ഈടാക്കുമ്പോൾ ദുബായിലേക്ക് 12,000 രൂപ മതി. അബുദാബി, ബഹറിൻ, ദമാം, ജിദ്ദ, ദോഹ, കുവൈറ്റ്, സലാല, ഷാർജ എന്നിവിടങ്ങളിലേക്കും സമാന വർദ്ധനയാണ്.

എല്ലാ വർഷവും ക്രിസ്മസ്– പുതുവൽസര സീസണിൽ നിരക്കുയരാറുണ്ടെങ്കിലും ഇത്തവണത്തേത് ന്യായീകരിക്കാനാകാത്ത നിരക്കാണ് എന്ന് പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു.

Read More >>